തിരുവനന്തപുരം: മാസങ്ങളായി മുടങ്ങിക്കിടന്ന കെഎസ്ആര്‍ടിസി പെൻഷൻ വിതരണം ഇന്നുമുതൽ. രാവിലെ 11 മണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 5 മാസമായി മുടങ്ങിയ പെന്‍ഷനാണ് വിതരണം ചെയ്യുന്നത്.
ആയിരക്കണക്കിന് ആളുകളാണ് ഏക ആശ്രയമായ പെൻഷൻ മുടങ്ങി ദുരിതത്തിൽ കഴിഞ്ഞിരുന്നത്. സഹകരണബാങ്കുകളില്‍ അക്കൗണ്ട് തുറക്കുന്നതിലടക്കം ആശങ്കകള്‍ ഏറെയുണ്ടെങ്കിലും പെന്ഷകര് പ്രതീക്ഷയിലാണ്. പെൻഷൻ വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നടത്താനുള്ള സർക്കാർ നീക്കത്തിരെ പെന്‍ഷനേഴ്സ് അസോസിയേഷന് പ്രതിഷേധവുയര്‍ത്തിയിരുന്നു.
സഹകരണ കൺസോര്‍ഷ്യം വഴിയുള്ള പെന്ഷന് വിതരണം ജൂലൈ വരെയാണ്. അതിന് ശേഷം സർക്കാർ എന്ത് ചെയ്യുമെന്ന കാര്യത്തില്‍ ഇതു വരെ വ്യക്തത വന്നിട്ടില്ല.
Post Your Comments