Latest NewsNewsInternational

തട്ടിപ്പിന്റെ പുതിയ രൂപം, യുവതികളില്‍ നിന്നും വൈദ്യ പരിശോധനയുടെ പേരില്‍ ശേഖരിക്കുന്നത് എന്തെന്നറിഞ്ഞാല്‍ ഞെട്ടും

ഹഫീസാബാദ്: ഓരോ ദിവസം കഴിയും തോറും തട്ടിപ്പുകളുടെ രീതിയും മാറിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെ പാക് അധീന പഞ്ചാബിലെ ഹഫീസാബാദില്‍ കണ്ടെത്തിയ തട്ടിപ്പ് ഭീതിജനകമാണ്. വൈദ്യ പരിശോധനയുടെ പേരില്‍ യുവതികളില്‍ നിന്ന് സ്‌പൈനല്‍ ഫ്‌ളൂയിഡ് ശേഖരിച്ച് വില്‍പന നടത്തുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തെത്തുന്നത്.

സര്‍ക്കാര്‍ വിവാഹ ധനസഹായം വാഗ്ദാനം ചെയ്ത് യുവതികളില്‍ പരിശോധനയുടെ പേരില്‍ നട്ടെല്ലില്‍ നിന്നും സ്പൈനല്‍ ഫ്ളൂയിഡ് ശേഖരിക്കുകയും വില്‍ക്കുകയുമാണ് തട്ടിപ്പ് സംഘം ചെയ്യുന്നത്. പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയില്‍ എത്തിയവരോട് നട്ടെല്ലില്‍ നിന്നും ദ്രാവകം കുത്തിയെടുത്തു പരിശോധന നടത്തിയാല്‍ മാത്രമേ സര്‍ക്കാരില്‍ നിന്നും ധനസഹായം ലഭിക്കുകയുള്ളു എന്ന് ഉദ്യോഗസ്ഥര്‍ ധരിപ്പിക്കുകയായിരുന്നു . പാക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മാഫിയ സംഘമായിരുന്നു ഇതിനു പിന്നില്‍.

ഇത്തരത്തില്‍ ലക്ഷകണക്കിന് രൂപയ്ക്കാണ് വില്‍പനയാണ് തട്ടിപ്പുകാര്‍ നടത്തിവരുന്നത്. െവെദ്യപരിശോധനയ്ക്ക് എത്തിയ 17കാരി അവശനിലയിലായിരുന്നു. ഇതിന്റെ കാരണം തിരക്കിയിറങ്ങിയ പിതാവാണ് വന്‍ തട്ടിപ്പ് കണ്ടെത്തുന്നത്. ഇതോടെ പരാതിയുമായി ഇവര്‍ രംഗത്തെത്തുകയായിരുന്നു. 14 സ്ത്രീകളില്‍ നിന്നും ഇത്തരത്തില്‍ ഫ്ളൂയിഡ് ശേഖരിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. പാക് അധീന പഞ്ചാബിലെ ഹഫീസാബാദ് ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സ്ത്രീകളാണ് തട്ടിപ്പിന് ഇരയായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button