കുവൈറ്റ്: കുവൈറ്റിൽ പൊതുമാപ്പ് കാലാവധി നീട്ടി. ഒരു മാസത്തേക്ക് മാത്രം പ്രഖ്യാപിച്ചിരുന്ന പൊതു മാപ്പ് കാലാവധി ഏപ്രില്‍ 22 വരെ നീട്ടി കൊണ്ട് ആഭ്യന്തര മന്ത്രിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പലര്‍ക്കും ഒരു മാസമെന്ന ചുരുങ്ങിയ കാലാവധിക്കുള്ളില്‍തങ്ങളുടെ രേഖകള്‍ ശരിയാക്കി രാജ്യം വിടാനോ, ആവശ്യമായ താമസ രേഖകള്‍ പുതുക്കി രാജ്യത്ത് താങ്ങാനോകഴിഞ്ഞില്ലെന്ന് മനസിലാക്കി വിവിധരാജ്യങ്ങളുടെ എംബസികൾ പൊതുമാപ്പ് നീട്ടണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
Read Also: ധീരുബായി അംബാനിയുടെ സഹോദരി പുത്രന്‍ അറസ്റ്റില്‍
പൊതുമാപ്പ് പ്രാബല്യത്തില്‍ വന്നതിനു ശേഷം ഇതുവരെയായി മുപ്പതിനായിരം പേര്‍ രാജ്യം വിട്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പൊതു മാപ്പ് പ്രഖ്യാപനത്തിനു മുൻപ് ഒരു ലക്ഷത്തി അന്പതിനായിരത്തിലധികം അനധികൃത താമസക്കരാണ് രാജ്യത്ത് ഉണ്ടായിരുന്നത്.
Post Your Comments