Latest NewsNewsInternational

ലൈംഗിക പീഡനത്തിന് ഇരയായവര്‍ക്ക് കോടികള്‍ നല്‍കി എമ്മ വാട്‌സണ്‍

ലണ്ടന്‍: ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായവര്‍ക്കായി ഹോളിവുഡ് സുന്ദരി എമ്മ വാടസണ്‍ സല്‍കുന്നത് ഒമ്പത് കോടി രൂപ. ടൈംസ് ആപ്പ് ക്യാംപെയിന്റെ ഭാഗമായിട്ടാണ് എമ്മ ധനസഹായം നല്‍കുന്നത്. ഹോളിവുഡ് സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് നടികള്‍ മീടു ഹാഷ് ടാഗിലൂടെ തങ്ങള്‍ അനുഭവിച്ച ലൈംഗിക പീഡനങ്ങള്‍ തുറന്ന് പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ടൈംസ് അപ്പ് ക്യാംപെയിനിന്‍ ആരംഭിച്ചത്.

തൊഴിലിടങ്ങളിലും ചലച്ചിത്ര മേഖലയിലും ലൈംഗികാതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകളെ സഹായിക്കാനാണ് ഇത്തരമൊരു ക്യാംപെയിനുമായി ഹോളിവുഡ് നടിമാര്‍ രംഗത്ത് വന്നത്. 15 മില്യണ്‍ ഡോളര്‍ ലക്ഷ്യമിട്ടാണ് ക്യാംപെയിന്‍ തുടങ്ങിയത്. എമ്മ വാട്‌സണ്‍ ഉള്‍പ്പെടെ പ്രമുഖ നടിമാരെല്ലാം ടൈംസ് അപ്പിന് പിന്തുണയ്ക്കുന്നുണ്ട്.

shortlink

Post Your Comments


Back to top button