സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡേവിഡ് വാര്‍ണര്‍. ടീമിലെ മുന്‍നിര താരങ്ങളെല്ലാം കടുത്ത മാനസിക സമ്മര്‍ദം അനുഭവിക്കുന്നുണ്ടെന്നാണ് വാര്‍ണര്‍ പറയുന്നത്. മാത്രമല്ല തങ്ങളുടെ ജോലി ഭാരം വേണ്ട വിധത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ കൈകാര്യം ചെയ്യുന്നില്ലെന്നും അദ്ദേഹം പറയുന്നു.
ഇംഗ്ലണ്ടിനെതിരെ ആഷസ് പരമ്പര 4-0ത്തിന് ജയിച്ച ശേഷം ഏകദിന പരമ്പര 4-1ന് പരാജയപ്പെട്ടതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു വാര്‍ണര്‍. താരങ്ങളാരും തന്നെ വിശ്രമം ആവശ്യപ്പെടുകയില്ലെന്നും രാജ്യത്തിനു വേണ്ടി കളിക്കുക അവരുടെ സ്വപ്നമാണെന്നും വാര്‍ണര്‍ പറഞ്ഞു. അതിനാല്‍ തന്നെ ഓസ്ട്രേലിയന്‍ ബോര്‍ഡാണ് താരങ്ങളുടെ ജോലി ഭാരം ശരിയായ വിധത്തില്‍ കൈകാര്യം ചെയ്യേണ്ടതെന്നും . റൊട്ടേഷന്‍ ഏറെ ആവശ്യമായ ഒരു കാലഘട്ടത്തിലാണ് ഇപ്പോള്‍ താരങ്ങളെന്നും വാര്‍ണര്‍ കൂട്ടിചേര്‍ത്തു.
ഇംഗ്ലണ്ടിനെതിരെ യുവഓസീസ് ടീം ടി20യില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചത് ചൂണ്ടിക്കാട്ടിയ വാര്‍ണര്‍ അന്താരാഷ്ട്ര താരങ്ങളേക്കാള്‍ ബിഗ് ബാഷ് താരങ്ങള്‍ മികച്ച പ്രകടനം നടത്തിയതായും തുറന്ന് സമ്മതിക്കുന്നു.
Post Your Comments