Latest NewsIndiaNews

യാത്രക്കാരുടെ പ്രശ്‌നങ്ങൾ മനസിലാക്കാനായി റയില്‍വേ മന്ത്രി ചെയ്‌തതിങ്ങനെ

ബംഗളൂരു : യാത്രക്കാരുടെ സുഖ സൗകര്യങ്ങൾ അന്വേഷിച്ചറിയാൻ കാവേരി എക്സ്പ്രസില്‍ കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്‍റെ പരിശോധന. ട്രെയിനിന്‍റെ ജനറല്‍ കോച്ചിലാണ് മന്ത്രി എത്തിയത്. മൈസൂര്‍ മുതല്‍ ബംഗളൂരു വരെയാണ് ഗോയല്‍ യാത്ര ചെയ്തതത്.

യാത്രക്കാരോട് ട്രെയിനിലെ സൗകര്യങ്ങളെ കുറിച്ചും സേവനങ്ങളെ കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു. പ്രധാന മന്ത്രി നരേന്ദ്ര മോദിയോടൊപ്പം മൈസൂര്‍ റെയില്‍വേ സ്റ്റേഷനും ഗോയല്‍ സന്ദര്‍ശിച്ചിരുന്നു.

അതേസമയം മൈസൂരിലെ ജനങ്ങള്‍ക്കായി പ്രത്യേക പദ്ധതികള്‍ തയാറാക്കുന്നുണ്ടെന്നും പാവങ്ങള്‍ക്ക് വേണ്ടി കഴിഞ്ഞ നാലു വര്‍ഷമായി റെയില്‍വേ വികസനത്തിന് ബി.ജെ.പി സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും പാലസ് ക്യൂന്‍ ഹുമസഫര്‍ എക്സപ്രസ് ഫ്ലാഗ് ഒാഫ് ചെയ്ത് മോദി പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button