Latest NewsNewsIndia

കെജ്രിവാളിന്റെ വീട്ടില്‍ വെച്ച്‌ ആം ആദ്മി എംഎല്‍എമാര്‍ തന്നെ മര്‍ദിച്ചതായി ഡല്‍ഹി ചീഫ് സെക്രട്ടറി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീട്ടില്‍ വെച്ച്‌ രണ്ട് ആം ആദ്മി എംഎല്‍എമാര്‍ തന്നെ മര്‍ദിച്ചതായി ഡല്‍ഹി ചീഫ് സെക്രട്ടറിയുടെ പരാതി.പൗരന്മാര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കലെത്തിക്കുന്ന പദ്ധതിയെക്കുറിച്ചുള്ള ആലോചനാ യോഗത്തിനിടെയാണ് സംഭവം. എഎപിയുടെ ഈ പദ്ധതി അടുത്തിടെ ലഫ്.ഗവര്‍ണര്‍ തടഞ്ഞിരുന്നു. എന്നാല്‍ ആരോപണം ആപ്പ് എംഎല്‍എമാര്‍ നിഷേധിച്ചു.

മുഖ്യമന്ത്രിയുടെ വസതിയില്‍ തിങ്കളാഴ്ച രാത്രി വിളിച്ചു ചേര്‍ത്ത യോഗത്തിനിടയ്ക്കായിരുന്നു സംഭവമെന്ന് ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശ് പറഞ്ഞു. മര്‍ദനമേറ്റുവെന്നാരോപിച്ച്‌ അന്‍ഷു പ്രകാശ് ലഫ്.ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഐഎഎസ് അസോസിയേഷനും സംഭവത്തില്‍ പ്രതിഷേധിച്ചു.മുഖ്യമന്ത്രിക്കും എംഎല്‍എമാര്‍ക്കും എതിരെ കേസെടുക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button