റാസല്‍ ഖൈമ: യുഎഇ കമ്പനി ശമ്പളം കൃത്യമായി നല്‍കാത്തതിനെ തുടര്‍ന്ന് വിഷമിക്കുന്ന നിരവധി പ്രവാസികളുണ്ട്. ഇത്തരത്തില്‍ പറ്റിക്കപ്പെടുന്ന തൊഴിലാളികള്‍ക്ക് ആശ്വാസമാകുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തെത്തുന്നത്. നിങ്ങളുടെ ഇത്തരം ബുദ്ധിമുട്ടുകള്‍ അറിയിക്കാമെന്ന് യുഎഇ തൊഴില്‍ മന്ത്രാലയം അറിയിച്ചു.
ജോലി ചെയ്യുന്ന കമ്പനിക്കെതിരെ നല്‍കുന്ന പരാതിയില്‍ തൊഴില്‍ മന്ത്രാലയം ഇകരുവരുടെയും വാദം കേള്‍ക്കുകയും ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യും.
സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ടോള്‍ ഫ്രീ നമ്പറായ 800 665 ലൂടെ ബ്യൂറോയുമായി ബന്ധപ്പെട്ട് ശമ്പള കുടിശികയുമായി ബന്ധപ്പെട്ട പരാതികള്‍ പറയുവാന്‍ സാധിക്കും. അല്ലെങ്കില്‍ www.mol.gov.ae. എന്ന വെബ്‌സൈറ്റ് വിസിറ്റ് ചെയ്യാം.
ശമ്പള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ബ്യൂറോകള്‍ തൊഴില്‍ മന്ത്രാലയത്തിനുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Post Your Comments