Latest NewsNewsGulf

പുതിയ നീക്കവുമായി സൗദി; ഈ എട്ടു പ്രധാന റോഡുകളില്‍ വാഹനങ്ങളുടെ വേഗ പരിധി ഉയര്‍ത്തി

ജിദ്ദ: പുതിയ നീക്കവുമായി സൗദി. സൗദിയിലെ എട്ടു പ്രധാന റോഡുകളില്‍ വാഹനങ്ങളുടെ വേഗ പരിധി ഉയര്‍ത്തി. കാറുകളുടെ കൂടിയ വേഗം മണിക്കൂറില്‍ 140 കിലോമീറ്ററും ബസുകളുടേത് 100 കിലോമീറ്ററും ലോറികളുടേത് 80 കിലോമീറ്ററും ആയാണ് ഉയര്‍ത്തിയിരിക്കുന്നതെന്ന് പൊതുസുരക്ഷാ വകുപ്പിനു കീഴിലെ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേധാവി കേണല്‍ സാമി അല്‍ശുവൈരിഖ് അറിയിച്ചു. നാളെ മുതല്‍ പുതിയ വേഗ പരിധി നിലവില്‍വരും.

Also Read : ചരിത്ര തീരുമാനവുമായി വീണ്ടും സൗദി, സ്ത്രീകള്‍ക്ക് ബിസിനസ് തുടങ്ങാന്‍ പുരുഷന്മാരുടെ അനുമതി വേണ്ട

അതേ സമയം റോഡില്‍ അനുവദനീയമായ കൂടിയ വേഗ പരിധിയാണ് ഇത് വ്യക്തമാക്കുന്നതെന്നും ഈ വേഗത്തില്‍ തന്നെ ഓടിക്കണമെന്നില്ലെന്നും കേണല്‍ സാമി അല്‍ശുവൈരിഖ് പറഞ്ഞു. നിലവില്‍ ഈ റോഡുകളില്‍ കാറുകള്‍ക്കുള്ള കൂടിയ വേഗ പരിധി 120 കിലോമീറ്ററാണ്.

വേഗ പരിധി ഉയര്‍ത്തിയ റോഡുകള്‍ ഇവയാണ്:

റിയാദ് -തായിഫ് റോഡില്‍ പടിഞ്ഞാറു ദിശയില്‍ എക്സിറ്റ് അഞ്ച് ദര്‍മ പാലം മുതല്‍ എക്സിറ്റ് 54 അശീറ പാലം വരെ.

തായിഫ് -റിയാദ് റോഡില്‍ കിഴക്കു ദിശയില്‍ എക്സിറ്റ് 54 അശീറ പാലം മുതല്‍ മുസാഹ്മിയ ചെക്ക്പോസ്റ്റ് വരെ.

റിയാദ് -അല്‍ഖസീം റോഡില്‍ വടക്കു ദിശയില്‍ എക്സിറ്റ് ആറ് പാലം മുതല്‍ സെക്കന്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റി പാലം വരെ.

അല്‍ഖസീം -റിയാദ് റോഡില്‍ തെക്കു ദിശയില്‍ സെക്കന്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റി പാലം മുതല്‍ എക്സിറ്റ് ആറ് പാലം വരെ.

മക്ക- മദീന റോഡില്‍ വടക്കു ദിശയില്‍ ബുറൈമാന്‍ പാലം മുതല്‍ എക്സിറ്റ് എട്ട് അല്‍അശീറ പാലം വരെ.

മദീന-മക്ക റോഡില്‍ തെക്കു ദിശയില്‍ എക്സിറ്റ് എട്ട് അല്‍അശീറ പാലം മുതല്‍ ബുറൈമാന്‍ പാലം വരെ.

മദീന -ജിദ്ദ റോഡില്‍ തെക്കു ദിശയില്‍ എക്സിറ്റ് എട്ട് അല്‍അശീറ പാലം മുതല്‍ എക്സിറ്റ് 35 ദഹ്ബാന്‍ പാലം വരെ.

ജിദ്ദ- മദീന റോഡില്‍ വടക്കു ദിശയില്‍ എക്സിറ്റ് 35 ദഹ്ബാന്‍ പാലം മുതല്‍ എക്സിറ്റ് എട്ട് അല്‍അശീറ പാലം വരെ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button