കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് ആക്രമിക്കപ്പെടുമെന്ന് സിപിഐഎം പ്രാദേശിക നേതൃത്വം അറിഞ്ഞിരുന്നതായി അറസ്റ്റിലായ പ്രതികളുടെ മൊഴി. പ്രതികളില്‍ നിന്ന് നിര്‍ണായക മൊഴികള്‍ ലഭിച്ചു.കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ല. കാല് വെട്ടാനായിരുന്നു ലക്ഷ്യമെന്നും പ്രതികള്‍ മൊഴി നല്കി. ഷുഹൈബിനെ കൊലപ്പെടുത്തിയ സംഘത്തില്‍ അഞ്ചുപേരാണുള്ളതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ആകാശ് തില്ലങ്കേരിയും റിജിന്‍ രാജും സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മറ്റു പ്രതികൾക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയെന്നും പൊലീസ് വ്യക്തമാക്കി.
കൊലയാളി സംഘത്തില്‍ എസ്എഫ്ഐ, ഡിവൈഎഫ്ഐ, സിഐടിയു പ്രവര്‍ത്തകരാണുള്ളത്. ഇവരെ തിരിച്ചറിഞ്ഞെന്നും പൊലീസ് പറഞ്ഞു.പിടിയിലാകാനുള്ള രണ്ടു പേർ ഡിവൈഎഫ്ഐയുടെ പ്രാദേശിക നേതാക്കളാണെന്നും പ്രതികള്‍ വെളിപ്പെടുത്തി.
Post Your Comments