Latest NewsNewsInternational

പള്ളിയില്‍ നിന്നും മടങ്ങി വന്നവര്‍ക്ക് നേരെ വെടിവെയ്പ്, 5 സ്ത്രീകള്‍ കൊല്ലപ്പെട്ടു

മോസ്‌കോ: പള്ളിയില്‍ നിന്നും മടങ്ങി വരുന്നവര്‍ക്ക് നേരെ ഉണ്ടായ വെടിവെയ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവര്‍ എല്ലാം സ്ത്രീകളാണ്. റഷ്യയിലെകിസ്ലയറിലുള്ള പള്ളിയിലാണ് സംഭവം ഉണ്ടായത്. പ്രത്യേക പ്രാര്‍ഥന ചടങ്ങുകള്‍ക്ക് ശേഷം മടങ്ങിയവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

സംഭവത്തില്‍ രണ്ട് പോലീസുകാരുള്‍പ്പെടെ നാല് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 23-25 വയസ് പ്രായം തോന്നിക്കുന്ന യുവാവാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഇയാളെ പിടികൂടാന്‍ പോലീസിനാിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.

shortlink

Post Your Comments


Back to top button