അഹമ്മദാബാദ്: ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വ്യക്തമായ മുന്നേറ്റം. വോട്ടെണ്ണലിന്‍റെ ആദ്യഘട്ടത്തില്‍ ഒപ്പത്തിനൊപ്പം നിന്ന കോണ്‍ഗ്രസിനെ പിന്നിലാക്കി ബി.ജെ.പി ശക്തമായ മുന്നേറ്റം നടത്തി. ആദ്യ സൂചനകള്‍ അനുസരിച്ച് മുനിസിപ്പാലിറ്റികളില്‍ 43 ഇടങ്ങളില്‍ ബി.ജെ.പിക്കാണ് മുന്‍തൂക്കം. കോണ്‍ഗ്രസ് 25 ഇടങ്ങളില്‍ മുന്നേറ്റം നടത്തുന്നു.
മൂന്നിടങ്ങളില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പമാണ്.ഗുജറാത്തിലെ 75 മുനിസിപ്പാലിറ്റികള്‍, രണ്ട് ജില്ലാ പഞ്ചായത്തുകള്‍, 17 താലൂക്കുകള്‍, 1400 ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ശനിയാഴ്ച നടന്നത്. കഴിഞ്ഞ തവണയെക്കാള്‍ മെച്ചപ്പെട്ട പ്രകടനമാണ് കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്.
Post Your Comments