വണ്ടേഴ്സ്: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിംഗ് ധോണിക്ക് പുതിയൊരു റെക്കോര്‍ഡ് കൂടി. ട്വന്റി20യില്‍ ഏറ്റവും അധികം ക്യാച്ചുകള്‍ സ്വന്തമാക്കിയ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡാണ് ധോണി സ്വന്തമാക്കിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒന്നാം ടി20യിലാണ് ധോണിയെ തേടി ഈ നേട്ടമെത്തിയത്.
ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഹെന്‍ട്രിക്സിനെ ക്യാച്ച് എടുത്ത് പുറത്താക്കിയതോടെയാണ് ധോണിക്ക് ഈ നേട്ടം സ്വന്തമായത്. ഇതോടെ ടി20യില്‍ ധോണി നേടിയ ക്യാച്ചുകളുടെ എണ്ണം 134 ആയി. ശ്രീലങ്കന്‍ താരം കുമാര്‍ സങ്കക്കാരയുടെ പേരിലുളള റെക്കോഡാണ് ധോണി തകര്‍ത്തത്. 254 ട്വന്റി20 മത്സരങ്ങള്‍ കളിച്ച സങ്കക്കാര 133 ക്യാച്ചുകളാണ് നേടിയത്. തന്റെ 275-ാം ടി20 മത്സരത്തിലാണ് ധോണിയുടെ റെക്കോഡ് നേട്ടം.
223 മത്സരങ്ങളില്‍ നിന്ന് 123 ക്യാച്ചുകള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്കാണ് മൂന്നാം സ്ഥാനത്തുളളത്. 211 മത്സരങ്ങളില്‍ നിന്ന് 123 ക്യാച്ചുകള്‍ നേടിയ കമ്രാന്‍ അക്മലല്‍ നാലാം സ്ഥാനത്തും 168 മത്സരങ്ങളില്‍ നിന്ന് 108 ക്യാച്ചുകള്‍ സ്വന്തമാക്കിയ ദിനേഷ് രാംഡിന് അഞ്ചാം സ്ഥാനത്തുമാണ് ഉളളത്.
Post Your Comments