മട്ടന്നൂർ: ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കീഴടങ്ങിയവര്‍ക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്നു ഷുഹൈബിന്റെ പിതാവ് മുഹമ്മദ് ആരോപിക്കുന്നു. എടയന്നൂരുമായും ഇവര്‍ക്ക് ബന്ധമില്ലെന്നു അദ്ദേഹം പറഞ്ഞു. കസ്റ്റഡിയിലുള്ളത് യഥാര്‍ഥ പ്രതികളാണോ എന്നും സംശയമുണ്ട്. കേരള പൊലീസില്‍ വിശ്വാസമില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും മുഹമ്മദ് ആവശ്യപ്പെട്ടു.
read also: ഷുഹൈബിനെ ക്രിമിനല്‍ എന്ന് പറയുന്ന ജയരാജനാണ് യഥാര്‍ത്ഥ ക്രിമിനല്‍: കെ സുധാകരന്
ഇന്നു രാവിലെ പൊലീസിനു മുന്നിൽ കണ്ണൂരിലെ ഷുഹൈബ് വധക്കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കീഴടങ്ങിയിരുന്നു. മാലൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത് മുൻപ് ആര്‍എസ്എസ് പ്രവര്‍ത്തകനെയും വധിച്ച കേസില്‍ പ്രതികളായ ആകാശ് തില്ലങ്കേരിയും റിജിന്‍ രാജുമാണ്. കീഴടങ്ങിയവർക്ക് കൊലപാതകവുമായി ബന്ധമില്ലെന്നു സംശയം പ്രകടിപ്പിച്ച് ഷുഹൈബിന്റെ പിതാവ് രംഗത്തെത്തിയത് ഇവര്‍ ഉള്‍പ്പെടെ സിപിഎം ബന്ധമുള്ള അഞ്ചുപേരെ കസ്റ്റഡിയില്‍ ചോദ്യംചെയ്യവെയാണ്. അതേസമയം, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തുമെന്നാണു സൂചന.
Post Your Comments