KeralaLatest News

ഷുഹൈബ് വധക്കേസ് ; പാർട്ടിക്കാർക്ക് പങ്കുണ്ടെങ്കിൽ നടപടി എടുക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം ; ഷുഹൈബ് വധത്തിൽ പാർട്ടിക്കാർക്ക് പങ്കുണ്ടെങ്കിൽ നടപടി എടുക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . യഥാർത്ഥ പ്രതികളെ പോലീസ് കണ്ടെത്തട്ടെ. കൊലപാതകത്തെ പാര്‍ട്ടി അപലപിക്കുന്നു. കസ്റ്റഡിയിലുള്ളവര്‍ പ്രതികളല്ലെന്നും , പൊലീസിന്റെ ശല്യം സഹിക്കാനാകാതെയാണ് ഇവര്‍ കീഴടങ്ങിയതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

അതേസമയം കീഴടങ്ങിയവര്‍ക്ക് മകനുമായി ബന്ധമില്ലെന്ന് ഷുഹൈബിന്റെ പിതാവ് മുഹമ്മദ്. യഥാര്‍ഥ പ്രതികള്‍ തന്നെയാണോ കസ്റ്റഡിയിലുള്ളതെന്ന് സംശയമുണ്ടെന്നും ഇവര്‍ക്ക് എടയന്നൂരുമായി ബന്ധമില്ലെന്നും ഷുഹൈബിന്റെ പിതാവ് പറഞ്ഞു.

ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വധിച്ച കേസില്‍ പ്രതികളായ ആകാശ് തില്ലങ്കേരിയും റിജിന്‍ രാജുമാണ് ഷുഹൈബ് വധവുമായി ബന്ധപെട്ടു പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

Read also ;ഷുഹൈബ് വധക്കേസിലെ പ്രതികള്‍ ഒളിവില്‍ കഴിഞ്ഞത് എകെജി സെന്ററില്‍: ബിജെപി

shortlink

Post Your Comments


Back to top button