Latest NewsNewsIndia

ഒരു നാരങ്ങയ്ക്ക് 7,600 രൂപ; എന്താണ് ഈ നാരങ്ങയുടെ പ്രത്യേകത?

ചെന്നൈ•തമിഴ്നാട്ടിലെ ഒരു ക്ഷേത്രത്തില്‍ പൂജയ്ക്ക് ഉപയോഗിച്ച ഒരു നാരങ്ങ ലേലത്തില്‍ പോയത് 7,600 രൂപയ്ക്ക്.

ഈറോഡ് ജില്ലയിലെ ‘പഴതിന്നി കറുപ്പണ്ണന്‍’ ക്ഷേത്രത്തില്‍, മഹാശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് ലേലം നടന്നത്. നാരങ്ങയ്ക്ക് പുറമേ, ഭക്തര്‍ കാണിക്കയായി അര്‍പ്പിച്ച നിരവധി സാധനങ്ങളും ലേലത്തിന് വച്ചിരുന്നു.

You may also like: പുണ്യസസ്യമായി നാം പൂജിയ്ക്കുന്ന തുളസിച്ചെടി ഉണങ്ങിയാൽ ഈ സൂചന

ക്ഷേത്രത്തില്‍ പൂജയ്ക്കായി ഉപയോഗിച്ച എല്ലാ സാധനങ്ങളും ലേലം ചെയ്തതായും ഈ തുക ക്ഷേത്ര നടത്തിപ്പിന് ഉപയോഗിക്കുമെന്നും ക്ഷേത്ര അധികൃതര്‍ പറഞ്ഞു. ദേവന്മാര്‍ക്ക് അര്‍പ്പിക്കുന്ന വസ്തുക്കള്‍ പരിപാവനമായാണ് ഭക്തര്‍ കരുതുന്നത്. അങ്ങനെയുള്ള വസ്തുകള്‍ വില്‍ക്കുമ്പോള്‍ ഉയര്‍ന്ന വില ലഭിക്കുമെന്നും അവര്‍ പറഞ്ഞു.

You may also like: കാപ്പിയില്‍ അല്പം നാരങ്ങനീര് ചേർക്കു; ഗുണങ്ങളേറെ

വെള്ളിയാഴ്ചയാണ് ‘പഴതിന്നി കറുപ്പണ്ണന്‍’ ക്ഷേത്ര ഭാരവാഹികള്‍ നാരങ്ങ ലേലത്തില്‍ വച്ചത്. ഒളപ്പാളയം ഗ്രാമവാസിയായ ഷണ്മുഖന്‍ എന്നയാളാണ് 7,600 രൂപ മുടക്കി നാരങ്ങ സ്വന്തമാക്കിയത്. തേങ്ങകള്‍, പഴവര്‍ഗങ്ങള്‍, വെള്ളി പത്രങ്ങള്‍ മുതലായവയും ലേലത്തില്‍ പോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button