മലപ്പുറം: മലപ്പുറത്ത് വന്‍ മയക്കുമരുന്ന് വേട്ട. ഏഴുകോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയത് അരീക്കോട്, മഞ്ചേരി എന്നിവിടങ്ങളില്‍ നിന്നാണ്.
മയക്കുമരുന്ന് കടത്തിയ സംഭവത്തില്‍ പത്തുപേരെയും കസ്റ്റഡിയിലെടുത്തു. ഇവരില്‍ രാജസ്ഥാന്‍ സ്വദേശിയായ വിമുക്തഭടനും മലയാളി സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഉള്‍പ്പെടും. ആറ് കോടി രൂപയുടെ കെറ്റാമിനും ഒരു കോടി രൂപയുടെ ബ്രൗണ്‍ ഷുഗറുമാണ് പിടികൂടിയത്.
ഇന്നലെ നെടുമ്പാശേരിയ്ക്ക് സമീപം ദേശീയ പാതയില്‍ വച്ച് 30 കോടി രൂപയുടെ മയക്ക് മരുന്ന് എക്‌സൈസ് ഇന്റലിജന്‍സ് സംഘം പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് മലപ്പുറത്ത് നിന്നും വന്‍തോതില്‍ മയക്ക് മരുന്ന പിടികൂടിയത്. എക്സ്റ്റസി എന്ന പേരിലറിയപ്പെടുന്ന മെഥലിന്‍ ഡയോക്‌സി മെതാംഫിറ്റമിന്‍(എംഡിഎംഎ) എന്ന മയക്കുമരുന്നാണ് ഇന്നലെ പിടികൂടിയത്. ഈ സംഭവത്തില്‍ പാലക്കാട് സ്വദേശികളായ രണ്ട് പേര്‍ പിടിയിലായിരുന്നു. പാലക്കാട് നിന്ന് ട്രോളി ബാഗിന്റെ ഫ്‌ളാപ്പിനുള്ളില്‍ ഒളിപ്പിച്ച് ഗള്‍ഫിലേക്ക് കടത്താന്‍ കൊണ്ടുവരുമ്പോഴാണ് മയക്കുമരുന്ന് പിടികൂടിയത്.
ഈ മാസം 12 നും അരീക്കോട്ട് നിന്ന് വന്‍തോതില്‍ മയക്കുമരുന്ന പിടികൂടിയിരുന്നു. നെടുമ്പാശേരിയില്‍ ഇന്നലെ പിടികൂടിയ എംഡിഎംഎ മയക്കുമരുന്നാണ് അന്നും പിടികൂടിയത്. അന്താരാഷ്ട്ര മയക്കുമരുന്ന വിപണയില്‍ അഞ്ച് കോടിയോളം വില വരുന്ന ഈ മയക്കുമരുന്ന് കടത്ത് കേസില്‍ മലപ്പുറം, ഇടുക്കി, കൊഡൈക്കനാല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ച് പേരും അറസ്റ്റിലായിരുന്നു.
Post Your Comments