കണ്ണൂർ: രാജ്യാന്തര വിമാനത്താവളത്തിലെ റഡാർ പരിശോധന വിജയകരം. വിമാനത്താവളത്തിന് മുകളിലൂടെ ഏയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വിമാനം രണ്ടര മണിക്കൂർ പറത്തിയാണ് റഡാർ കാലിബ്രേഷൻ ടെസ്റ്റ് വിജയകരമായി നടത്തിയത്. ബെംഗളൂരുവിൽനിന്ന് ഒരു പൈലറ്റും മൂന്ന് സാങ്കേതിക വിദഗ്ധരുമടങ്ങിയ ഡ്രോണിയർ വിമാനം അയ്യായിരം മുതൽ എട്ടായിരം അടിവരെ ഉയരത്തിൽ പറത്തിയാണ്. വിമാനത്താവളത്തില്‍ ഘടിപ്പിച്ച ഡോപ്ലര്‍ വെരി ഹൈ ഫ്രീക്വന്‍സി ഒംനിറേഞ്ച് റഡാര്‍ ഉപകരണം കാലിബ്രേഷനിലൂടെ പ്രവര്‍ത്തനക്ഷമാക്കിയത്.
ഒന്നരക്കോടിയിലേറെ രൂപ ചെലവില്‍ സ്ഥാപിച്ച ദിശയും ദൂരവും അളക്കുന്നതിനുള്ള നാവിഗേഷന്‍ ഉപകരണത്തിന്റെ പ്രവര്‍ത്തനം ടെസ്റ്റ് ചെയ്തതിന് ശേഷമേ വിമാനത്താവളത്തില്‍ സിവില്‍ വിമാനങ്ങള്‍ ഇറങ്ങാനുള്ള ലൈസന്‍സ് ലഭിക്കുകയുള്ളു എന്ന് കിയാല്‍ എംഡി പി. ബാലകിരണ്‍ അറിയിച്ചു.
വ്യോമയാന ഭൂപടത്തിൽ CNN എന്ന കോഡിലായിരിക്കും കണ്ണൂർ വിമാനത്താവളം അറിയപ്പെടുക.
Read also ;കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലിവാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിപ്പ്
Post Your Comments