KeralaNews

കണ്ണൂരിലെ ഷുഹൈബിന്റെ കൊലപാതകം അത്യന്തം അപലപനീയമാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം ; യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധം പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിലെ ഷുഹൈബിന്റെ കൊലപാതകം അത്യന്തം അപലപനീയമാണ്‌. സംഭവം ഉണ്ടായ ഉടനെതന്നെ കുറ്റവാളികള്‍ക്കെതിരെ കര്‍ക്കശമായ നടപടിയെടുക്കാന്‍ പോലീസിന്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോലീസ്‌ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്‌. നിഷ്‌പക്ഷമായ അന്വേഷണമാണ്‌ നടക്കുക. ആരാണ്‌ പ്രതികള്‍ എന്നതോ എന്താണ്‌ അവരുടെ ബന്ധങ്ങള്‍ എന്നതോ അന്വേഷണത്തെ ഏതെങ്കിലും തരത്തില്‍ ബാധിക്കില്ല. മുഖം നോക്കാതെയുള്ള നടപടികളുമായി പോലീസ്‌ മുമ്പോട്ടു പോവുകയും ഇതുമായി ബന്ധപ്പെട്ട കുറ്റവാളികളെ ഒന്നൊഴിയാതെ അറസ്റ്റ്‌ ചെയ്യുകയും ചെയ്യും. ഇപ്പോള്‍ ചിലര്‍ പോലീസ്‌ കസ്റ്റഡിയിലുണ്ട്‌. മറ്റുള്ളവരേയും ഉടനെ പിടികൂടും. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം സൃഷ്‌ടിക്കുന്നതിന്‌ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ആറു ദിവസങ്ങള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി പ്രതികരണവുമായി രംഗത്തെത്തുന്നത്.

Read also ;ഷുഹൈബ് വധക്കേസ് ; പാർട്ടിക്കാർക്ക് പങ്കുണ്ടെങ്കിൽ നടപടി എടുക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button