തിരുവനന്തപുരം: അപകടത്തിൽപ്പെട്ട് ചോര വാർന്ന് റോഡിൽ കിടന്ന ദമ്പതികളെ തടിച്ചു കൂടിയ ജനക്കൂട്ടം ആശുപത്രിയിലെത്തിക്കാൻ മടി കാണിച്ചപ്പോൾ രക്ഷകനായത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദമ്പതികളെ തന്റെ ഔദ്യോഗിക വാഹനത്തിൽ ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കിയ ശേഷമാണ് മന്ത്രി കടകംപള്ളി മടങ്ങിയത്.
Read Also: മുഖ്യമന്ത്രിയുടേത് ശിലാഹൃദയമാണെന്ന് എം.എം ഹസൻ
ചാക്ക ബൈപ്പാസിനു സമീപം വെള്ളിയാഴ്ചയാണ് അപകടം നടന്നത്.നെയ്യാറ്റിന്‍കര സ്വദേശി കണ്ണനും ഭാര്യ ശ്രീജയും സഞ്ചരിച്ച സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കഴക്കൂട്ടത്തെ ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം ഉച്ചഭക്ഷണത്തിന് വീട്ടിലേക്കു പോകും വഴിയാണ് മന്ത്രി അപകടം കണ്ടത്. ചോരയില്‍ കുളിച്ചു കിടക്കുകയായിരുന്ന ദമ്പതികളെ മന്ത്രിയും ഗണ്‍മാനും ചേര്‍ന്ന് താങ്ങിയെടുത്ത് ഔദ്യോഗിക വാഹനത്തില്‍ കയറ്റി ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Post Your Comments