പൂന: കടുത്ത സാമ്പത്തിക ബാധ്യതയെ തുടർന്ന് വ്യവസായിയും കുടുംബവും ആത്മഹത്യ ചെയ്തു. പ്ലാസ്റ്റിക് റീമോൾഡിംഗ് യൂണിറ്റ് നടത്തുകയായിരുന്ന നിലേഷ് ചൗധരി (38) ഭാര്യ നിലം (33), മക്കളായ ശ്രാവണി (9), ശ്രേയ (7) എന്നിവരെയാണ് വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
നിലേഷിനെ സീലിംഗ് ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്. ഭാര്യയും കുട്ടികളും വിഷം കഴിച്ചുമാണ് മരിച്ചത്. ഇവരുടെ ഫ്ളാറ്റിൽനിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. കടബാധ്യതയെ തുടർന്ന് ജീവനൊടുക്കുകയാണെന്ന് ആത്മഹത്യാ കുറിപ്പിൽ നിന്നും മനസിലാക്കിയെന്നും മേൽ നടപടികൾ സ്വീകരിച്ചതായും പോലീസ് പറഞ്ഞു.
Read also ;നിക്ഷേപത്തട്ടിപ്പ് ; കെട്ടിടനിര്‍മാതാവും ഭാര്യയും അറസ്റ്റില്‍
Post Your Comments