Latest NewsNewsIndia

മുതലാളിയുടെ ഭാര്യയുമായി ഒളിച്ചോടിയ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം, കണ്ണില്‍ ആസിഡ് ഒഴിച്ചു

ബിഹാര്‍: മുതലാളിയുടെ ഭാര്യയുമായി ഒളിച്ചോടിയ ഡ്രൈവര്‍ ജോലിക്കാരന് നേരിടേണ്ടി വന്നത് വന്‍ ക്രൂരത. ഒരു കൂട്ടം ആളുകള്‍ ജോലിക്കാരനായ യുവാവിനെ മര്‍ദിക്കുകയും കണ്ണില്‍ ആസിഡ് ഒഴിച്ച് കാഴ്ച നഷ്ടപ്പെടുത്തുകയും ചെയ്തു.

സമസ്തിപൂരിലുള്ള 30കാരനായ ഡ്രൈവര്‍ ജോലിക്കാരനാണ് മുതലാളിയുടെ ഭാര്യയുമായി ഒളിച്ചോടിയത്. തുടര്‍ന്നുണ്ടായ മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമാണെന്നും ആസിഡ് ആക്രമണത്തില്‍ ഇയാളുടെ കാഴ്ച നഷ്ടപ്പെട്ടെന്നും ഡോക്ടര്‍ അറിയിച്ചു.

ഫെബ്രുവരി ആറിനാണ് ഇരുവരും ഒളിച്ചോടുന്നത്. തുടര്‍ന്ന് ഇയാളുടെ മുതലാളി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ഭാര്യയയെ ഡ്രൈവര്‍ തട്ടിക്കൊണ്ട് പോയെന്നായിരുന്നു ഇയാള്‍ നല്‍കിയ പരാതി. തുടര്‍ന്ന് 16ന് യുവതി കോടതിയില്‍ ഹാജരായി മൊഴി നല്‍കി.

ഇതിനിടെ ഡ്രൈവറെ യുവതിയുടെ സഹോദരന്‍ വിളിച്ചു വരുത്തുകയും. അവള്‍ക്ക് നിങ്ങളുടെ കൂടെ കഴിയാനാണ് താത്പര്യമെന്നും ചില കാര്യങ്ങള്‍ക്കായി പോലീസ് സ്റ്റേഷനില്‍ എത്തണമെന്നും അറിയിച്ചു. ഇതോടെ പോലീസ് സ്റ്റേഷനിലേക്ക് തിരിച്ച ഡ്രൈവറെ 20 പേരടങ്ങുന്ന സംഘം എത്തി മര്‍ദ്ദിക്കുകയും കണ്ണില്‍ ആസിഡ് ഒഴിക്കുകയുമായിരുന്നു.

shortlink

Post Your Comments


Back to top button