വാഷിങ്ടണ്‍: രണ്ട് വെടിവെപ്പുകളില്‍ നിന്ന് ഒരു അമ്മയും മകനും രക്ഷപ്പെട്ടത് അദ്ഭുതകരമായി.ആനിക ഡീനും മകന് ഒാസ്റ്റിനുമാണ് രണ്ടുവര്‍ഷത്തിനിടെ നടന്ന രണ്ട് വെടിവെപ്പുകളില്‍ നിന്ന് രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
കഴിഞ്ഞവര്‍ഷം ഫോര്‍ട്ട് ലൗഡെര് ഡെയിലി വിമാനത്താവളത്തില്‍ നടന്ന വെടിവെപ്പില്‍ നിന്ന് ഒരു ബാഗിന്റെ മറപറ്റിയാണ് ആനിക രക്ഷപ്പെട്ടത്. 14 വയസ്സുകാരനായ മകന് ഒാസ്റ്റിനാകട്ടെ ഫ്ലോറിഡയിലെ പാര്‍ക്ലാന്‍ഡ് സ്കൂളില്‍ 17പേര് കൊല്ലപ്പെട്ട വെടിവെപ്പില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
”വിമാനത്താവളത്തില്‍ തുടരെ വെടിയൊച്ചകള്‍ കേട്ടു. തോക്കുധാരി കണ്ണില്‍ കണ്ടവര്‍ക്കെല്ലാം നേരെ വെടിയുതിര്‍ക്കുന്നു. പെട്ടെന്ന് ലഗേജുകളുടെ കൂട്ടത്തിലേക്ക് ഒളിച്ചു. ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ടു. അഞ്ചുപേരാണ് അന്നത്തെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്”, ആനിക ഓര്‍ക്കുന്നു.
Read also:വെടിക്കോപ്പ് പൊട്ടിത്തെറിച്ച് ജവാന് കൊല്ലപ്പെട്ടു
‘സ്കൂളില്‍ വെടിവെപ്പ് ഡ്രില്‍ നടക്കുന്നു, ഒരാള്‍ തോക്കുമായി വെടിയുതിര്‍ക്കുന്നുണ്ട് എനിക്ക് വല്ലാതെ പേടിയാവുന്നു’ വെന്ന് ആസ്റ്റിന്‍ അമ്മക്ക് ടെക്സ്റ്റ് സന്ദേശമയച്ചു. അത് ഡ്രില്‍ അല്ലെന്ന് മനസ്സിലാക്കാന്‍ ആനികക്ക് അധികം സമയം വേണ്ടി വന്നില്ല. എന്തു ചെയ്യുമെന്നറിയാതെ ഭയന്നിരിക്കവെ ഒാസ്റ്റിന്‍ വീണ്ടും സന്ദേശം അയച്ചു. താന്‍ ക്ലാസ് മുറിയിലാണെന്നും 30 കുട്ടികള്‍ തനിക്കൊപ്പമുണ്ടെന്നും ഒാസ്റ്റിന്‍ പറഞ്ഞു. കുട്ടി സുരക്ഷിതനാണെന്ന് അറിഞ്ഞപ്പോള്‍ സന്തോഷത്തിനതിരില്ലെന്ന് ഡീന്‍ പറയുന്നു. വെടിവെപ്പില്‍ ആനികയുടെ അടുത്ത സുഹൃത്തുക്കളുടെ മക്കളും കൊല്ലപ്പെട്ടിരുന്നു. 2017 ജനുവരി ആറിന് നടന്ന സംഭവവും ഭീതിയോടെയാണ് ആനിക ഒാര്‍മിക്കുന്നത്.
Post Your Comments