Latest NewsNewsGulf

തൊഴിലാളികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശ പുസ്തകം പുറത്തിറക്കി യു.എ.ഇ

രാജ്യത്ത് മനുഷ്യാവകാശങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി യു.എ.ഇ തങ്ങളുടെ അവകാശങ്ങൾ, ചുമതലകൾ, നിയമങ്ങൾ എന്നിവ വ്യക്തമാക്കുന്ന ഏതാണ്ട് ഒരു ലക്ഷം തൊഴിലാളികളെ ബോധവത്കരിക്കുന്നതിനുള്ള ആദ്യ തൊഴിൽ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഇത് ലംഘനങ്ങൾ ഇല്ലാതാക്കാനും ശ്രമിക്കുന്നു.

പുതിയ ഡയറക്ടറി അറബിക്, ഉർദു, ഇംഗ്ലീഷ് ഭാഷകളിൽ ലഭ്യമാണ്. നറൽ ഡയറക്ടറേറ്റ് ഫോർ റെസിഡൻസി ആൻഡ് ഫോറിൻസ് അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടർ മേജർ ജനറൽ ഒബൈദ് മൊഹൈർ ബിൻ സുറൂറിനാണ് ഇക്കാര്യം അറിയിച്ചത്.

read also: യു.എ.ഇയില്‍ റെഡ് അലര്‍ട്ട് : യു.എ.ഇ സ്തംഭിച്ചു : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

ദുബായിലെ ഒരു ദശലക്ഷത്തിലധികം വരുന്ന തൊഴിലാളികൾക്ക് സൗജന്യമായി വിതരണം ചെയ്യാൻ ഉള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. ഇത് രാജ്യത്തെ നിയമങ്ങൾക്കനുസൃതമായി തങ്ങളുടെ പ്രായോഗികജീവിതം ശരിയായി ആരംഭിക്കുന്നതിനുള്ള ഒരു മാതൃകയാണ്.

തൊഴിലാളികളുടെ ക്ഷേമം,വിവിധ അവകാശ സംരക്ഷണങ്ങള്‍, തൊഴിലിടങ്ങളില്‍ പാലിക്കേണ്ട സുരക്ഷ നിയമങ്ങള്‍, തൊഴിലാളി കടമകള്‍, ഉത്തരവാദിത്വങ്ങള്‍,രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍, തുടങ്ങിയവയാണ് പുസ്തകത്തില്‍ ഉള്ളത്. 55 പേജുള്ള പുസ്തകം വേഗത്തില്‍ മനസിലാക്കാന്‍ കഴിയുന്ന രീതിയില്‍ ചിത്രങ്ങള്‍ സഹിതമാണ് പുറത്തിറങ്ങിട്ടുള്ളത്. തൊഴിലാളികളെ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കാന്‍ വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ ദുബൈ തൊഴില്‍കാര്യ സ്ഥിരം സമിതി നടത്തിവരുന്നുണ്ട്. അതിന്റെ ഭാഗമായാണ് തൊഴിലാളി അവകാശനിയമങ്ങളെ കുറിച്ചുമാണ് മാര്‍ഗനിര്‍ദേശം നല്‍കുന്ന പുസ്തകം ഇറക്കിയത്.

shortlink

Post Your Comments


Back to top button