Latest NewsGulf

രണ്ടു മാസത്തേക്ക് ഈ മത്സ്യങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി യുഎഇ ; കാരണമിതാണ്

ദുബായ് ; ഷെറി,സഫി മത്സ്യങ്ങൾ രണ്ട് മാസത്തേക്ക് പ്രാദേശികമായി പിടികൂടാനോ,ഇറക്കുമതി ചെയാനോ പാടില്ലെന്ന് യു.എ.ഇ കാലാവസ്ഥാ പരിസ്ഥിതി-വ്യതിയാന മന്ത്രാലയം. ഈ മത്സ്യങ്ങളുടെ പ്രജനനം നടക്കുന്നതിനാലാണ് 2015ലെ മന്ത്രാലയം തീരുമാനം ക്രമ നമ്പർ 501 പ്രകാരം മാർച്ച് ഒന്ന് മുതൽ ഏപ്രിൽ 30 വരെ നിരോധനം ഏർപ്പെടുത്തുന്നത്. ഈ കാലയളവിൽ ഈ രണ്ടു മത്സ്യങ്ങൾ പിടികൂടാനോ,ഇറക്കുമതി ചെയാനോ പാടില്ല. മീന്പിടിക്കുന്ന വേളയിൽ ഷെറി,സഫി മത്സ്യങ്ങളെ അബദ്ധത്തിൽ പിടികൂടിയാൽ മത്സ്യത്തൊഴിലാളികൾ അതിനെ തിരികെ കടലിലേക്ക് വിടണമെന്നും അധികൃതർ കർശന നിർദ്ദേശം പുറപ്പെടുവിച്ചു.

“രാജ്യത്തെ പ്രധാനപ്പെട്ട പ്രാദേശിക മത്സ്യങ്ങളിലൊന്നാണ് ഷെറി,സഫി. മുൻകാലങ്ങളിൽ ഇവയുടെ പ്രജനന സമയത്ത് നടത്തിയ അനിയന്ത്രിതമായ മീൻപിടിത്തം കാരണം മത്സ്യങ്ങളുടെ ലഭ്യതയിൽ വൻ കുറവ് സംഭവിച്ചതിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്താൻ തുടങ്ങിയത്. ശേഷം മത്സ്യങ്ങൾ വൻ തോതിൽ ലഭിക്കാൻ ഇത് സഹായിച്ചെന്നും, മത്സ്യത്തൊഴിലാളികൾക്ക് ഇത് ഗുണകരമായെന്നും ഫിഷറീസ് വകുപ്പ്(എംഓസിസിഎഇ) ഡയറക്ടറായ സലാഹ് അബ്ദുള്ള അൽ റസൈസ് പറഞ്ഞു. കഴിഞ്ഞ തവണ നിരോധനം ഏർപ്പെടുത്തിയപ്പോൾ 98 ശതമാനം മത്സ്യത്തൊഴിലാളികളും സഹകരിച്ചെന്നും. മാർക്കറ്റുകളോ. വിവിധ മത്സ്യ കമ്പനികളോ നിരോധനം പാലിച്ചില്ലെങ്കില്‍ കർശന നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.

Read also ;തൊഴിലാളികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശ പുസ്തകം പുറത്തിറക്കി യു.എ.ഇ

shortlink

Related Articles

Post Your Comments

Related Articles


Back to top button