ഗുരുഗ്രാം: രണ്ടാം ക്ളാസുകാരിയെ കൊണ്ട് അധ്യാപകർ മൂത്രപ്പുര കഴുകിച്ചതായ് ആരോപണം. വ്യാഴാഴ്ച ഗുരുഗ്രാമിലെ ഗാർഹി ഹർസാറു ഗവൺമെന്റ് പ്രൈമറി സ്‌കൂളിലാണ് സംഭവമുണ്ടായത്. കുട്ടികളുടെ മാതാപിതാക്കൾ പരാതിയുമായി മുന്നോട്ട് വന്നപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. എന്നാൽ സ്‌കൂൾ പ്രിൻസിപ്പാൾ വീണ ശർമ്മ സംഭവം നിഷേധിച്ചു. തങ്ങളുടെ സ്‌കൂളിൽ അത്തരമൊരു സംഭവം ഒരിക്കലും നടക്കില്ല എന്നായിരുന്നു പ്രിൻസിപ്പാളിന്റെ മറുപടി.
ജില്ല വിദ്യാഭ്യാസ ഓഫീസർ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് അറിയിച്ചു. അതേസമയം എങ്ങനെ ആണ് താൻ സ്‌കൂളിലെ കുട്ടികളോട് മൂത്രപ്പുര വൃത്തിയാക്കാൻ പറയുന്നതെന്ന് സ്‌കൂൾ പ്രിൻസിപ്പാൾ
ചോദിച്ചു . സംഭവം നടന്നിട്ടില്ലായെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് പ്രിൻസിപ്പാൾ. സ്‌കൂളിലെ അസ്സംബ്ലിക്ക് ശേഷം ചില അധ്യാപകർ കുട്ടികളോട് മൂത്രപ്പുരയിൽ വെള്ളമൊഴിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും ഇതിനെ വേറെ തലത്തിൽ കാണേണ്ടതില്ലെന്നും സ്‌കൂളിലെ മറ്റൊരു അധ്യാപികയായ ശോഭ ശർമ്മ പറഞ്ഞു.
സ്‌കൂളിൽ 255 വിദ്യാർഥികളും എട്ട് അധ്യാപകരുമാണ് ഉള്ളത്. സ്‌കൂൾ വൃത്തിയാക്കുന്നതിനായി സ്ഥിരമായ ജോലിക്കാരില്ല. അതുകൊണ്ടുതന്നെ കുട്ടികളിൽ പരിസരം വൃത്തിയായി സൂക്ഷിക്കുന്ന ശീലങ്ങൾ ഞങ്ങൾ പഠിപ്പിക്കുന്നുണ്ട്. അത് കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്തുന്നതിന്റെ ഭാഗമാണെന്നും ശോഭ ശർമ്മ പറഞ്ഞു
read more:മന്ത്രിയുടെ സമയോചിതമായ ഇടപെടൽ കൊണ്ട് രക്ഷപ്പെട്ടത് ദമ്പതികളുടെ ജീവൻ
Post Your Comments