KeralaLatest NewsNews

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇനി ഇമെയിലിലൂടെ

തിരുവനന്തപുരം: വിദേശത്തു താമസിക്കുന്ന മലയാളികള്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനു ഇ-മെയില്‍ വഴി അപേക്ഷിക്കാന്‍ സൗകര്യമൊരുക്കി. ഇത് കിട്ടാനുള്ള താമസം മൂലം പലര്‍ക്കും ജോലി നഷ്ടമാകാറുണ്ട്. എന്നാല്‍ നാട്ടിലെത്തി ഇതിന് അപേക്ഷിക്കണമെന്നുള്ളത് വലിയൊരു പ്രശ്നമായി തുടര്‍ന്നു. ഈ സാഹചര്യത്തിലാണ് ഓണ്‍ലൈനില്‍ അപേക്ഷ സ്വീകിരിക്കാനുള്ള സംവിധാനം ഒരുക്കുന്നത്. വിദേശത്ത് ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് മറ്റൊരിടത്ത് ജോലി കിട്ടാനും പൊലീസ് ക്ലിയറന്‍സ് ആവശ്യമാണ്.

അപേക്ഷകന് ആവശ്യമെങ്കില്‍ ഇ-മെയിലായും സര്‍ട്ടിഫിക്കറ്റ് അയച്ചുനല്‍കും. അപേക്ഷയോടൊപ്പം ഇക്കാര്യം പ്രത്യേകം രേഖപ്പെടുത്തണം. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ അപേക്ഷയോടൊപ്പം ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്ത് ആവശ്യത്തിനാണെന്നതിനുള്ള രേഖ ലഭ്യമാണെങ്കില്‍ ഹാജരാക്കിയാല്‍ മതിയെന്നും പൊലീസ് മേധാവി നിര്‍ദേശിച്ചു. www.keralapolice.gov.in എന്ന വെബ്സൈറ്റില്‍ നിന്ന് അപേക്ഷാഫോം പൂരിപ്പിച്ച്‌ അനുബന്ധരേഖകളും നാട്ടിലെ വ്യക്തിയെ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങാന്‍ ചുമതലപ്പെടുത്തുന്ന കത്തും സഹിതം ഇ-മെയില്‍ ആയി അപേക്ഷിക്കാം.

അപേക്ഷാ ഫീസ് നാട്ടിലുള്ള എതെങ്കിലും വ്യക്തി മുഖാന്തിരം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ അടയ്ക്കാം. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ക്ക് ഫോട്ടോ പതിക്കാത്ത ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആയിരിക്കും ലഭിക്കുക. അപേക്ഷയോടൊപ്പം മേല്‍വിലാസവും ജനനത്തീയതിയും തെളിയിക്കുന്നതിന് റേഷന്‍കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, എസ്.എസ്.എല്‍.സി. ബുക്ക് എന്നിവയി-ലേതെങ്കിലും രേഖ, പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യം എന്താണെന്നു തെളിവാക്കുന്ന കത്ത് /രേഖ , പാസ്പോര്‍ട്ടി-ന്റെ പകര്‍പ്പ് ലഭ്യമാ-ണെങ്കില്‍ അത്, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോ-ട്ടോ എന്നിവയും ഹാജരാക്കണം.

യു. എ. ഇ യില്‍ ജോലി തേടുന്നവര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് അത്യന്താപേക്ഷിതാണ്. ഇത് വേഗത്തില്‍ ലഭിക്കുന്നതിനായി നടപടിക്രമങ്ങള്‍ പൊലീസ് ലഘൂകരിച്ചിരുന്നു. അപേക്ഷാഫീസ് ആയിരം രൂപയായിരുന്നത് 500 രൂപയാക്കി കുറയ്ക്കുകയും ചെയ്തു. ഇതിനൊപ്പമാണ് ഓണ്‍ലൈന്‍ സംവിധാനവും വരുന്നത്. അപേക്ഷിക്കുന്ന സേ്റ്റഷനി-ലെ എസ്.എച്ച്‌. ഒ. ആണ് ഇനിമുതല്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്കുക. അപേക്ഷാഫീസായ 500 രൂപ സ്റ്റേഷനില്‍ സ്വീകരിക്കും. സര്‍ട്ടിഫിക്കറ്റിനായുള്ള പ്രോ-ഫോര്‍മ കേരള പൊലീസ് വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. നേരത്തെ യു.എ.ഇയില്‍ ജോലി തേടുന്നവര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേഗത്തില്‍ നല്‍കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കിയിരുന്നു.

അപേക്ഷകരുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലെ തീരുമാനപ്രകാരമാണ് നടപടി. പുതിയ തൊഴില്‍ വിസ അനുവദിക്കുന്നതിന് ഈ മാസം മുതല്‍ പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കാന്‍ യു.എ.ഇ തീരുമാനിച്ചിരിക്കുകയാണ്. അപേക്ഷകരുടെ സത്യവാങ്മൂലത്തിലെ വിവരങ്ങളും നിലവിലെ രേഖകളും പരിശോധിച്ച്‌ ജില്ലാ പൊലീസ് മേധാവിയാണ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുക. ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചിന്റെ സഹായം ഇതിനുണ്ടാകും. സംസ്ഥാനത്തെ ഏത് പൊലീസ് സ്റേറഷനുകളുമായും സ്പെഷ്യല്‍ ബ്രാഞ്ചിന് ഇക്കാര്യത്തില്‍ ബന്ധപ്പെടാവുന്നതാണ്. സാധാരണ അപേക്ഷകളില്‍ പതിനാല് ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button