കോട്ടയം: നേപ്പാള്‍ യുവതിക്ക് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അപൂര്‍വ ശസ്ത്രക്രിയ. നേപ്പാള്‍ ഗോട്ടിയിലെ ആദര്‍ശം സ്വദേശി ധരന്റെ മകള്‍ രാജേശ്വരിയാണ്(19) അപൂര്‍വ ഹൃദയശസ്ത്രക്രിയയ്ക്കു വിധേയയായത്. ശസ്ത്രക്രിയയില്‍ രാജേശ്വരിയുടെ മൂന്നു ഹൃദയവാല്‍വുകളാണു കേടുപാടുനീക്കിയത്.
ഊട്ടിയിലെ സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷ ജീവനക്കാരനായ ധരന്‍ എറണാകുളത്തെ ബന്ധുവിന്റെ സഹായത്താലാണു രാജേശ്വരിയുടെ ചികിത്സയ്ക്കായി കേരളത്തിലെത്തിയത്.
എറണാകുളം ജനറല്‍ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയക്കു അയയ്ക്കുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയില്‍ മൂന്നു ഹൃദയവാല്‍വുകള്‍ക്കും തകരാറുണ്ടെന്നു കണ്ടെത്തി. തുടര്‍ന്നു വാല്‍വുകളിലെ കേടുപാട് തീര്‍ക്കാന്‍ നിശ്ചയിക്കുകയായിരുന്നു. പ്രായം കുറഞ്ഞവരില്‍ മൂന്നു ഹൃദയവാല്‍വുകള്‍ ഒരേ സമയം റിപ്പയര്‍ ചെയ്യുന്നതു ഇന്ത്യയില്‍ തന്നെ അപൂര്‍വമാണെന്നു ശസ്ത്രക്രിയയ്ക്കു നേതൃത്തം നല്‍കിയ ഹൃദ്രോഗ ശസത്രക്രിയ വിഭാഗം മേധാവി ഡോ. ടി.കെ ജയകുമാര്‍ പറഞ്ഞു.
Post Your Comments