കൊച്ചി : യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനുള്ളിലെ ഉള്ളുകളികളേയും രാഷ്ട്രീയ മുതലെടുപ്പിനേയും കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട കെ എസ് യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ജസ്ല മാടശ്ശേരിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഓണ്‍ലൈന്‍ തെറിവിളി. പോസ്റ്റിട്ടതിന്റെ പേരില്‍ ജസ്ലയെ കെഎസ്യു സംഘടനാ ഭാരവാഹിത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. കേട്ടാല്‍ അറയ്ക്കുന്ന തെറികളാണ് പോസ്റ്റിനടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എഴുതിപ്പിടിപ്പിച്ചത്.
ഒരേ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണെന്ന കാര്യം പോലും പരിഗണിക്കാതെയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തെറിവിളി. ‘രാഷ്ട്രീയം മുതലെടുപ്പിന്റേതാകുമ്പോള്‍, പരസ്പരം പണികൊടുക്കലിന്റേതാവുമ്പോള്‍, വെട്ടും കൊലയും സാധാരണമാവും. സ്വാഭാവികവും.’ എന്നാണ് ജസ്ല ഫേസ്ബുക്കില്‍ കുറിച്ചത്. ഈ പോസ്റ്റിന് കമന്റുകളായിട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അസഭ്യവര്‍ഷം ചൊരിഞ്ഞത്. എന്നാല്‍ സഹപ്രവര്‍ത്തകയ്ക്ക് നേരെ ഇത്രയും തെറിവിളികള്‍ നടത്തിയ ആര്‍ക്കെതിരെയും നേതൃത്വം ഇതുവരെ നടപടി എടുത്തിട്ടില്ല.
Post Your Comments