KeralaLatest NewsNews

യുവതിയുടെ അുവാദമില്ലാതെ മുന്‍ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ കൊണ്ടുപോയ കുട്ടിയെ തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: യുവതിയുടെ അനുവാദമില്ലാതെ മുന്‍ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ കൂട്ടിക്കൊണ്ട് പോയ കുട്ടിയെ തിരികെ നല്‍കണമെന്ന് ഹൈക്കോടതി വിധി. കുളത്തുപ്പുഴ സ്വദേശിനിയായ യുവതി നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണു ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.

എന്നാല്‍ കുട്ടിയെ വീടിനടുത്തുള്ള തമിഴ്‌നാട്ടുകാരിയുടെ കടയില്‍നിന്നാണു കിട്ടിയതെന്നു ഹര്‍ജി പരിഗണിക്കവേ യുവാവിവിന്റെ മാതാപിതാക്കള്‍ വാദിച്ചു. എന്നാല്‍ യുവതി ഇത് നിഷേധിച്ചു. ഹര്‍ജിക്കാരിയുടെ അനുമതിയില്ലാതെയാണ് എതിര്‍കക്ഷികള്‍ കുട്ടിയെ കൊണ്ടുപോയതെന്നു വിലയിരുത്തിയ ഹൈക്കോടതി കുട്ടിയെ അമ്മയ്‌ക്കൊപ്പം വിടാന്‍ നിര്‍ദേശിച്ചു.

ഏഴു വയസാകാത്ത കുട്ടിയുടെ സംരക്ഷണം വിവാഹമോചിതയായ അമ്മയ്ക്കു നല്‍കാമെന്നു മുസ്ലിം വ്യക്തിഗത നിയമത്തില്‍ പറയുന്നുണ്ടെന്നും ഡിവിഷന്‍ ബഞ്ച് വിലയിരുത്തി. കുട്ടിക്കു വേണ്ടവിധം പരിചരണം നല്‍കുന്നില്ലെന്ന പരാതിയില്‍ കുടുംബകോടതി തീരുമാനമെടുക്കട്ടേയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

2014ല്‍ നവംബര്‍ 11നാണു കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പെടുത്തിയത്. കുടുബകോടതി കുട്ടിയെ അമ്മയ്‌ക്കൊപ്പം വിട്ടു. പിതാവിന് നാലുമാസം കൂടുമ്‌ബോള്‍ അഞ്ചുദിവസം കുട്ടിയെ കൂടെ താമസിപ്പിക്കാമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ പിതാവ് ജോലി തേടി സൗദിയില്‍ പോയതോടെ മാതാപിതാക്കള്‍ക്കും പേരക്കുട്ടിയെ കാണാന്‍ അനുമതി നല്‍കി. ഹര്‍ജിക്കാരി ജോലിക്കു പോകുമ്‌ബോള്‍ കുട്ടിയെ വീടിനു സമീപമുള്ള സഹോദരിയുടെ വീട്ടിലാണ് ഏല്‍പ്പിക്കുന്നത്. ജനുവരി 27ന് കുട്ടിയെ കാണാന്‍ വന്ന പിതാവിന്റെ മാതാപിതാക്കള്‍ കുട്ടിയെ അനുമതിയില്ലാതെ കൊണ്ടുപോയി. തുടര്‍ന്ന് കുട്ടിയെ തട്ടികൊണ്ടുപോയെന്നാരോപിച്ച് യുവതി പോലീസില്‍ പരാതി നല്‍കി. കുട്ടിയെ വിട്ടുകൊടുക്കാന്‍ പോലീസ് നിര്‍ദേശിച്ചെങ്കിലും എതിര്‍കക്ഷികള്‍ വഴങ്ങിയിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button