പുല്ലു ചെത്തുന്ന യന്ത്രത്തിന്റെ ബ്ലേഡ് തെറിച്ച് വീണ് പതിനാലുകാരിക്ക് ദാരുണാന്ത്യം. കോലാലംപൂരിലെ തുവാങ്കു അബ്ദ് റഹ്മാന്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ നൂര്‍ അഫിനി റോസ്ലാനാണ് ദാരുണമായി മരിച്ചത്. പെൺകുട്ടി കൂട്ടുകാർക്കൊപ്പം മൈതാനത്തു കളിക്കുകയായിരുന്നു. അതിനിടെയാണ് അപകടമുണ്ടായത്.പെണ്‍കുട്ടിയുടെ രണ്ടു കൂട്ടുകാര്‍ക്കും അപകടത്തില്‍ നിസാര പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാവിലെ ആയിരുന്നു ഈ ദാരുണ സംഭവം
Post Your Comments