ഒര്‍ലാണ്ടോ: ബീജ ദാതാവായ പിതാവിന്റെ മകള്‍ 40സഹോദരങ്ങളെ കണ്ടെത്തിയിരിക്കുകയാണ്. ഒര്‍ലാണ്ടോകാരിയായ കിയാനി അരോയൊ എന്ന യുവതിയാണ് അഞ്ച് വര്‍ഷത്തെ പരിശ്രമത്തിനൊടുവില്‍ ഇത്രയും അധികം സഹോദരങ്ങളെ കണ്ടെത്തിയത്.
നാല് സെറ്റ് ഇരട്ടകളെ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്. കാനഡ എന്നിവിടങ്ങളില്‍ നിന്നും യുവതി കണ്ടെത്തി. 21 കാരിയായ കിയാനിയാണ് ഈ പിതാവില്‍ നിന്നുമുള്ള ഏറ്റവും മുതിര്‍ന്നയാള്‍. ഏറ്റവും ഇളയ ആള്‍ക്ക് അഞ്ച് മാസം പ്രായം മാത്രമാണുള്ളത്.
തന്റെ അമ്മയാണ് താന്‍ ജനിച്ചത് ബീജ ദാതാവില്‍ നിന്നുമാണെന്ന് വ്യക്തമാക്കിയതെന്ന് കിയാനി പറയുന്നു. തനിക്ക് ആരെങ്കിലും സഹോദരങ്ങള്‍ ഉണ്ടോ എന്ന് അറിണമെന്ന് ആഗ്രഹിച്ചിരുന്നു. തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. -കിയാനി പറഞ്ഞു.
20 വയസുള്ള സഹോദരിയെ അടുത്ത നഗരത്തില്‍ നിന്ന് തന്നെയാണ് യുവതി കണ്ടെത്തിയത്. ഇത്തരത്തിലെ അന്വേഷണത്തിന് ഒടുവിലാണ് ഒരേ രക്തത്തില്‍ പിറന്ന 40 പേരെ കിയാനി കണ്ടെത്തിയത്. കണ്ടെത്തുക മാത്രമല്ല അവരെ നേരിട്ട് പോയി കാണുകയും ചെയ്തു.
Post Your Comments