Latest NewsNewsInternational

പിശാചുക്കളാണ് നിര്‍ദേശങ്ങള്‍ നൽകിയതെന്ന് 17 പേരെ വെടിവെച്ചു കൊന്ന 19 കാരന്റെ ഞെട്ടിക്കുന്ന മൊഴി

വാഷിങ്ടണ്‍ : ഫ്‌ളോറിഡയിലെ പാര്‍ക്ക്‌ലാന്റിലെ സ്‌കൂളില്‍ വെടിവെപ്പ് നടത്തിയ നിക്കോളാസ് ക്രൂസ് തന്റെ തലയ്ക്കുള്ളില്‍ നിന്നും ലഭിച്ച നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു. തന്റെ ഉള്ളിലിരുന്ന് പിശാചുക്കളാണ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതെന്നും 17 പേരെ വെടിവെച്ചു കൊന്ന 19 കാരന്റെ ഞെട്ടിക്കുന്ന മൊഴി.

read also: 19 കാരിയെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ചേര്‍ന്ന് ക്രൂരമായി തല്ലിക്കൊന്നു ; സംഭവം ഫെയ്‌സ്ബുക്ക് ലൈവില്‍

ക്രൂസ് അച്ചടക്ക നടപടികളുടെ ഭാഗമായി സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിയാണ്. ഇയാളെക്കൊണ്ട് ഈ കൃത്യം ചെയ്യിച്ചത് ഇതിലുള്ള വൈരാഗ്യമാണെന്നാണ് പോലീസ് പറയുന്നത്. വെടിവെപ്പുണ്ടായത് ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം മൂന്ന് മണിയോടെയാണ്. തോക്കുമായി എത്തിയ ക്രൂസ് യാതൊരു പ്രകോപനവും കൂടാതെ വെടിയുതിര്‍ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button