Latest NewsKeralaIndiaNews

വ്യത്യസ്ത ഇടങ്ങളിലുണ്ടായ മൂന്ന് വാഹനാപകടത്തില്‍ പൊലിഞ്ഞത് നാല് ജീവന്‍

കല്പറ്റ: വയനാട്ടില്‍ വ്യത്യസ്ത ഇടങ്ങളിലുണ്ടായ മൂന്ന് ബൈക്ക് അപകടങ്ങളില്‍ നാല് യുവാക്കള്‍ മരിച്ചു. ലക്കിടിയില്‍ കഴിഞ്ഞ ദിവസം ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ വിദ്യാര്‍ത്ഥിയും മരിച്ചു. മലപ്പുറം ചേലൂര്‍ സ്വദേശലി അബുവിന്റെ മകന്‍ നൂറുദീന്‍ (21) ആണ് ഇന്നു മരിച്ചത്. ഒപ്പം അപകടത്തില്‍പ്പെട്ട സഫ്വാന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു

ഇന്ന് പുലര്‍ച്ചെ ബൈക്ക് പോസ്റ്റില്‍ ഇടിച്ചാണ് മറ്റൊരു യുവാവ് മരിച്ചത്. ചുള്ളിയോട് കഴമ്ബുകര കോളജിയിലെ വിഘ്‌നേഷ് (20) ആണ് മരിച്ചത്. സഹയാത്രികനായ യദുകൃഷ്ണനെ ബത്തേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എരുമാട് തിരുവമ്ബാടി ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം.

വരദൂര്‍ സ്വദേശി ഏബ്രഹാമിന്റെ മകന്‍ സജി ഏബ്രഹാം (45) ആണ് മരിച്ച നാലാമന്‍. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ സജിയെ ആദ്യം കൈനാട്ടി സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് കല്പറ്റ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

read more:ചാവേര്‍ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപെട്ടു

shortlink

Post Your Comments


Back to top button