
ഓസ്‌ട്രേലിയ: വാലന്‍ന്റൈന്‍സ് ഡേയിൽ കമിതാക്കൾ തങ്ങളുടെ പങ്കാളിക്ക് സര്‍പ്രൈസ് നൽകാനാണ് ആഗ്രഹിക്കാറുള്ളത്. എന്നാൽ സർപ്രൈസ് എല്ലാ പരുത്തിയും കഴിഞ്ഞ് പങ്കാളിയെ ഞെട്ടിച്ചാൽ എങ്ങനെയുണ്ടാകും. ഇത്തവണത്തെ പ്രണയദിനത്തില്‍ ഓസ്‌ട്രേലിയക്കാരിയായ അലക്‌സ് ഹിര്‍സാഷിയെ കാത്തിരുന്നത് അതുപോലെയൊരു വന്‍ സര്‍പ്രൈസ് ആയിരുന്നു.ഏതാണ്ട് 4 കോടി രൂപ വിലയുള്ള ഫെരാരി 488 സ്‌പൈഡറാണ് പ്രണയദിന സമ്മാനമായി അലക്‌സിന് കിട്ടിയത്. ഈ പ്രണയദിനം ഇനി സൂപ്പര്‍കാറുകള്‍ ഏറെ ഇഷ്ടപ്പെടുന്ന റേഡിയോ ജോക്കിയായ അലക്‌സിന് ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒന്നായിരിക്കും. അലക്‌സിന്റെ ഭര്‍ത്താവ് നിക് ആണ് ആയിരം ചുവന്ന റോസാപൂക്കള്‍ കൊണ്ട് അലങ്കരിച്ചായിരുന്നു ഫെരാരി കാര്‍ സമ്മാനിച്ചത്.സംഭവം കണ്ട് ആദ്യം അലക്‌സ് ഞെട്ടിയെങ്കിലും, പിന്നീട തന്റെ ഭർത്താവ് നൽകിയ കാറിൽ ഒന്ന് ചുറ്റി.
കാറുകളെ ഏറെ ഇഷ്ടപ്പെടുന്ന അലക്‌സ് ഇതിലും വലിയ സമ്മാനം കിട്ടാനില്ലെന്നാണ് പറയുന്നത്. 2016 ലാണ് 488 സ്‌പൈഡറിന്റെ കണ്‍വര്‍ട്ടേബിള്‍ പതിപ്പ് പുറത്തിറങ്ങിയത്. ഈ കാറിന് 660 ബിഎച്ച്പിയും 760 എന്‍എം ടോര്‍ക്കും നല്‍കുന്ന 3.9 ലിറ്റര്‍ വി8 ട്വിന്‍ ടര്‍ബോ എന്‍ജിനാണ് കരുത്തേകുന്നത്. മണിക്കൂറില്‍ 330 കിലോമീറ്ററാണ് 488 സ്‌പൈഡറിന്റെ പരമാവധി വേഗത. കേവലം 3 സെക്കന്‍ഡുകള്‍ മാത്രം മതി നിശ്ചലാവസ്ഥയില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍.
read more:ഓർമ്മകളെ തഴുകി ഉണർത്തി ഗസലുകൾ
Post Your Comments