Latest NewsNewsInternational

കുട്ടികൾക്ക് നൽകുന്ന ഈ കമ്പനിയുടെ ഉൽപ്പന്നങ്ങൾക്ക് നിരോധമേർപ്പെടുത്തി യുഎഇ

 

അബുദാബി: ഫ്രഞ്ച് മൾട്ടി നാഷണൽ കമ്പനിയായ ലക്റ്റലിക്‌സിന്റെ ഉൽപ്പന്നങ്ങൾക്ക് യുഎഇയിൽ നിരോധനം. യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റേതാണ് തീരുമാനം. കുഞ്ഞുങ്ങൾക്കായുള്ള ലക്റ്റലിക്‌സ് കമ്പനയിയുടെ ഉൽപ്പനകളിൽ കൂടിയ അളവിൽ സാൽമോനില്ല എന്ന ഘടകം ഉള്ളതാണ് നിരോധനത്തിനുള്ള കാരണം. കടകളിൽ നിന്ന് എത്രയും വേഗം ലക്റ്റലിക്‌സ് കമ്പനിയുടെ ഉൽപ്പന്നങ്ങൾ മാറ്റാനും നിർദേശം നൽകിയിട്ടുണ്ട്. അബുദാബി മാർക്കറ്റിൽ നിന്ന് ഉൽപ്പനങ്ങൾ തിരിച്ചെടുക്കാൻ ലക്റ്റലിക്‌സ് കമ്പനിയുടെ ഏജന്റുമാർക്കും നിർദേശം നൽകി. 2017ൽ 83 രാജ്യങ്ങൾ ലക്റ്റലിക്‌സ് കമ്പനിയുടെ ഉൽപ്പന്നങ്ങൾ തിരിച്ചെടുക്കാൻ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. കൂടിയ അളവിൽ ‘സാൽമോനില്ല’ എന്ന ഘടകം ഉൽപ്പന്നങ്ങളിൽ അടങ്ങിയതാണ് ഇതിന് കാരണം. ലക്റ്റലിക്‌സ് ഉൽപ്പനങ്ങൾ ഉപയോഗിച്ചിരുന്ന കുട്ടികൾക്ക് നിരവധി ആരോഗ്യപ്രശ്‌നങ്ങൾ വന്നതായാണ് റിപ്പോർട്ട്.

read more: എല്ലാ ദിവസവും രാത്രി ഒരേസമയം എഴുന്നേല്‍ക്കുന്നവരുടെ ശ്രദ്ധയ്ക്ക്; നിങ്ങള്‍ കരുതിയിരിക്കുക

shortlink

Post Your Comments


Back to top button