ബാങ്കോക്ക്: സാമ്പത്തിക സഹായവും നികുതിയിളവും നല്‍കിയതിന് പുറമെ ജനന നിരക്ക് വര്‍ധിപ്പിക്കുന്നതിന് പുതിയ തന്ത്രവുമായി തായ്ലാന്ഡ്. വൈറ്റമിന്‍ ഗുളിഗകള് നല്‍കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. ഇതിന് പ്രണയദിനത്തില്‍ തുടക്കവും കുറിച്ചു. ദമ്പതികള്‍ക്കിടയില്‍ ഫോളിക് ആസിഡ്, അയണ്‍ ഗുളികകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ വിതരണം ചെയ്തു.
ഗര്‍ഭം ധരിക്കുന്നതിനുള്ള ആരോഗ്യം എങ്ങനെയെല്ലാം ഉണ്ടാക്കാമെന്ന് വിശദീകരിക്കുന്ന ലഘുലേഖയും വിതരണം ചെയ്യുന്നുണ്ട്. ഉയര്‍ന്ന ജീവിതച്ചെലവും ജനങ്ങളുടെ ജോലിഭാരവും നഗരപ്രദേശങ്ങളിലേക്കുള്ള ആളുകളുടെ കുടിയേറ്റവുമാണ് തായ്ലാന്‍ഡിലെ ജനനനിരക്കു താഴുന്നതിന്റെ പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
1960-കളില്‍ ജനനനിരക്ക് ഒരു സ്ത്രീക്ക് ആറ്ു എന്ന നിലയിലായിരുന്നത് 2015-ല്‍ 1.5 ആയി ചുരുങ്ങി. ഇതിനിടെ ജനനനിരക്ക് വര്‍ധിപ്പിക്കാനുള്ള പദ്ധതികളൊന്നും ഫലവത്തായില്ല. ഇപ്പോള്‍ ജനസംഖ്യ കൂടിയ അളവിലാണെങ്കിലും 2030 ആകുമ്ബോഴേക്കും താഴാന്‍ തുടങ്ങും. തൊഴിലെടുക്കുന്നവരുടെ എണ്ണം കുറയുന്നതുവഴി രാജ്യത്തിന്റെ വരുമാനവും കുറയും.
നിലവില്‍ ഒരു തായ് ദമ്പതിക്ക് ശരാശരി 1.5 കുട്ടികളാണ് ഉള്ളത്. ജനസംഖ്യ ആരോഗ്യപരമായി നിലനില്ക്കണമെങ്കില് ഇത് 2.1 ആയിരിക്കണമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments