തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ വിജിലന്‍സ് ഡയറക്ടറായി ഡിജിപി നിര്‍മല്‍ ചന്ദ്ര അസ്താന ചുമതലയേറ്റു. തിങ്കളാഴ്ചയാണ് അസ്താനയെ വിജിലന്‍സ് മേധാവിയായി നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഡല്‍ഹിയില്‍ കേരളത്തിന്റെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി നിര്‍വഹിച്ചു വരികയായിരുന്നു അസ്താന.
Read also:വിജിലന്‍സ് ഡയറക്ടറായി ബെഹ്റയെ നിയമിച്ചത് കേന്ദ്രം അറിയാതെ; പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ
പൊലീസ് മേധാവിയായ ലോക് നാഥ് ബെഹ്റ തന്നെയായിരുന്നു വിജിലന്‍സ് ഡയറക്ടറുടെ ചുമതല വഹിച്ചിരുന്നത്. കഴിഞ്ഞ 11 മാസമായി വിജിലന്‍സിന് പൂര്‍ണ ചുമതലയുള്ള ഡയറക്ടര്‍ ഇല്ലാതിരുന്നത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ ഡയറക്ടറെ നിയമിക്കാന്‍ തീരുമാനിച്ചത്.
Post Your Comments