തിരുവനന്തപുരം: കേരളവിഷന്‍ സാറ്റലൈറ്റ് ചാനല്‍ ഏപ്രില്‍ 23ന് മിഴി തുറക്കും. കേരളവിഷന്‍ ചാനല്‍ ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ്(കെ.സി.ബി.എല്‍) എന്ന കമ്ബനിയുടെ കീഴിലാണ് എന്റര്‍ടൈന്‍മെന്റ് ചാനലായ കേരളവിഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.എന്റര്‍ടൈന്‍മെന്റ് ചാനലിന് പിന്നാലെ ന്യൂസ് ചാനലും ആരംഭിക്കുമെന്നാണ് വിവരം. ഉപഗ്രഹചാനലിന്റെ അനൗപചാരികമായ പ്രഖ്യാപനം കൊച്ചിയില്‍ നടന്ന കേരളവിഷന്‍ ജീവനക്കാരുടെ യോഗത്തില്‍ വെച്ച് നടന്നു.
വിപുലമായ ചടങ്ങുകളോടെ അങ്കമാലി കറുകുറ്റിയിലെ അഡ്ലക്സ് കണ്‍വന്‍ഷന്‍ സെന്ററിലാണ് കേരളവിഷന്‍ സാറ്റലൈറ്റ് ചാനലിന്റെ ഉദ് ഘാടനം നടക്കുക. ഒരു പ്രാദേശിക ചാനല്‍ ഉപഗ്രഹ ചാനലായി മാറുന്നത് കേരളത്തിന്റെ ദൃശ്യമാധ്യമ ചരിത്രത്തിലെ ആദ്യസംഭവമാണ്. വ്യത്യസ്തമായ പരിപാടികൾ മലയാളി പ്രേക്ഷകർക്ക് നൽകാനുള്ള ഒരുക്കത്തിലാണ് തങ്ങളെന്ന് കേരളവിഷന്‍ മാനേജിംഗ് ഡയറക്ടര്‍ രാജ്മോഹന്‍ മാമ്ബ്ര പറഞ്ഞു.കേരളത്തിന് മാത്രം അവകാശപ്പെടാന്‍ കഴിയുന്ന പ്രാദേശിക മാധ്യമ സംസ്കാരം കരുപ്പിടിപ്പിക്കുന്നതില്‍ കേരളവിഷന്റെ സംഭാവന വിലപ്പെട്ടതാണ്. അതുകൊണ്ടുതന്നെ മലയാളി പ്രേക്ഷകരും ഏറെ ആകാംഷയോടെയാണ് കേരളവിഷന്റെ ഈ പുതിയ ഉദ്യമത്തെ ഉറ്റുനോക്കുന്നത്.
ദൃശ്യമാധ്യമമേഖലയിലെ ഈ അനുഭവസമ്ബത്താണ് പുതിയതായി ആരംഭിക്കുന്ന കേരളവിഷന്‍ ഉപഗ്രഹചാനലിന് മുതല്‍ക്കൂട്ടാവുക.
ചാനല്‍ രംഗത്ത് പരിചയസമ്ബന്നനായ പ്രകാശ് മേനോനാണ് കേരളവിഷന്‍ ഉപഗ്രഹ എന്റര്‍ടെയ്ന്‍മെന്റ് ചാനലിന്റെ വൈസ് പ്രസിഡന്റ് (കണ്ടന്റ് ആന്റ് റവന്യു). സിഡ്കോ വൈസ് പ്രസിഡന്റും കെസിസിഎല്‍ എക്സിക്യൂട്ടിവ് ഡയറക്ടറുമായ അബൂബക്കര്‍ സിദ്ദിഖ്, കെസിസിഎല്‍ ചെയര്‍മാന്‍ കെ.ഗോവിന്ദന്‍, സിഒഎ ജനറല്‍ സെക്രട്ടറി രാജന്‍ നമ്ബീശന്‍, ജനറല്‍ മാനേജര്‍ ദീപേഷ് വി.ടി തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.
read more:സ്വപ്നതുല്യം ഈ പ്രണയം
Post Your Comments