
കുവൈറ്റ് : കുവൈറ്റില്‍ ജോലി തേടുന്ന നഴ്‌സുമാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. മറ്റൊന്നുമല്ല കുവൈറ്റിലെ പുതിയ സബാഹ് ആശുപത്രി സമുച്ചയം അടുത്ത വര്‍ഷം പൂര്‍ത്തിയായേക്കും. ഇങ്ങോട്ടുള്ള ജീവനക്കാര്‍ക്കായി റിക്രൂട്ട്‌മെന്റും ഈ വര്‍ഷം തന്നെ നടക്കുമെന്നാണ് വിവരം.
179 ദശലക്ഷം ദിനാര്‍ ചിലവിലാണ് ആശുപത്രി നിര്‍മ്മിക്കുന്നത്. 47 ശതകമാനം നിര്‍മ്മാണ ുപ്രനവര്‍ത്തനങ്ങളും പൂര്‍ത്തിയായി. ആസൂത്രണ-വികസന ജനറല്‍ സുപ്രീം കൗണ്‍സില്‍ അസി.സെക്രട്ടറി ബദര്‍ അല്‍ രിഫാഇയാണ് ഇക്കാര്യം അറിയിച്ചത്.
ബേസ്‌മെന്റ്, ഗ്രൗണ്ട് ഫ്‌ലോര്‍ എന്നിവ കൂടാതെ 12 നിലകളും 512 കിടക്കകള്‍ക്കുള്ള സൗകര്യവും ഉള്‍പ്പെട്ടതാണ് പ്രധാന കെട്ടിടം. അടിയന്തിര ശുശ്രൂഷയ്ക്ക് (ഐസിയു) 105 കിടക്കകള്‍ ഉണ്ടാകും. കാഷ്വാലിറ്റി, റേഡിയോളജി, ജനറല്‍ സര്‍ജറി, സ്‌പെഷലൈസ്ഡ് സര്‍ജറി, ന്യൂക്ലിയര്‍ മെഡിസിന്‍, ഫിസിയോതെറപ്പി, റെസ്പിറേറ്ററി വകുപ്പ് എന്നിവയും സജ്ജീകരിക്കും.
Post Your Comments