Latest NewsKeralaIndiaNews

മുസ്ലീംവികാരം വൃണപ്പെടുത്തി; പ്രിയ വാര്യര്‍ക്കെതിരെ വീണ്ടും കേസ്

മഹാരാഷ്ട്ര: സാമൂഹിക മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച പ്രിയ വാര്യര്‍ക്കെതിരെ വീണ്ടും കേസ്. മാണിക്യമലരെന്ന ഗാനം മുസ്ലീംവികാരം വൃണപ്പെടുത്തെന്നാരോപിച്ച്‌ മഹാരാഷ്ട്രയിലുള്ള ജനജാഗരണ്‍ സമിതിയാണ് പുതുതായി രംഗത്തെത്തിയത്. സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെയും, നിര്‍മാതാവിനെതിരെയും പരാതി നല്‍കി. അതേ സമയം പൊലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

പാട്ടിനെതിരെ രാജ്യത്ത് പലയിടത്തും പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം പാട്ടിനെതിരെ ഹൈദ്രാബാദിലെ റാസാ അക്കാദമി രംഗത്തെത്തിയതിന് പിന്നാലെയാണ് ഇപ്പോള്‍ മഹാരാഷ്ട്രയിലുള്ള ജനജാഗരണ്‍ സമിതിയും പരാതി നല്‍കിയത്. മഹാരാഷ്ട്രയിലെ ജിന്‍സ് പൊലീസ് സ്റ്റേഷനില്‍ ജനജാഗരണ്‍ സമിതി പരാതി നല്‍കിയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പാട്ടും അതിലെ രംഗങ്ങളും മുസ്ലീം മത വികാരം ബോധപൂര്‍വ്വം വൃണപ്പെടുത്തുകയാണെന്നും, ഐപിസി സെക്ഷന്‍ 295 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നുമാണ് ഇവരുടെ ആവശ്യം. പാട്ടില്‍ അ്ഭിനയിച്ച പ്രിയാ വാര്യര്‍, സംവിധായകന്‍ ഒമര്‍ ലുലു, നിര്‍മാതാവ് എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.

read more:ഭാര്യക്ക് അവിഹിതബന്ധം: നാട്ടിലെത്തിയ ഭര്‍ത്താവ് ഒടുവില്‍ ചെയ്തത്

shortlink

Related Articles

Post Your Comments

Related Articles


Back to top button