Latest NewsNewsIndia

റിസര്‍വ് ബാങ്ക് 200 രൂപ നാണയം പുറത്തിറക്കി

മഞ്ചേരി: റസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 200 രൂപ നാണയം പുറത്തിറക്കി. സ്വാതന്ത്ര്യസമര സേനാനി താന്തിയാ തോപ്പിയുടെ ഇരുനൂറാം ജന്മദിനത്തോടനുബന്ധിച്ചാണിത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൊല്‍ക്കത്ത നാണയ കമ്മട്ടമ്മാണ് നാണയം പുറത്തിറക്കിയത്.

അമ്പത് ശതമാനം വെള്ളി, 40 ശതമാനം ചെമ്പ്, അഞ്ചു ശതമാനം നിക്കല്‍, അഞ്ചു ശതമാനം സിങ്ക് എന്നിവ ചേര്‍ന്ന നാണയത്തിന് 2650 രൂപയാണ് ബുക്കിംഗ് വില. 44 മില്ലീമീറ്റര്‍ വ്യാസമുള്ള നാണയത്തിന് 35 ഗ്രാം തൂക്കമുണ്ട്. നേരത്തെ ബുക്ക് ചെയ്തവര്‍ക്കേ നാണയം ലഭിക്കൂ. കഴിഞ്ഞ ശനിയാഴ്ചയാണ് ബുക്ക് ചെയ്തവരുടെ കൈകളില്‍ നാണയം എത്തിത്തുടങ്ങിയത്.

നേരത്തെ 20, 25, 50, 60, 75, 100, 125, 150, 500, 1000 രൂപാ നാണയങ്ങളും റിസര്‍വ് ബാങ്ക് പുറത്തിറക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button