ആന്തരിക അവയവങ്ങള്‍ ശരീരത്തിന്റെ എതിര്‍ ഭാഗത്ത് വളരുക. അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഈ ദുര്‍ഖട രോഗം പിടിപെട്ടിരുന്നത് അസാര്‍ ബെഗന്‍ എന്ന യുവതിക്കാണ്. 10,000 ഒരാള്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ അസുഖം ബാധിക്കുന്നത്. വിജയകരമായ ശസ്ത്രക്രിയയിലൂടെ ഈ ദുര്‍ഖട രോഗാവസ്ഥയില്‍ നിന്നും പുതു ജീവന്‍ ലഭിച്ചിരിക്കുകയാണ് അസാറിന്.
സിറ്റസ് ഇന്‍വേഴ്‌സ് എന്നാണ് ഈ രോഗാവസ്ഥയുടെ പേര്. ഇത്തരം അവസ്ഥയിലുള്ളവര്‍ രക്ഷപെടുക വളരെ ചുരുക്കമാണ്. അസാറിന്റെ പിത്താശയം വലത് ഭാഗത്തിന് പകരം ഇടത് ഭാഗത്താണ് ഉണ്ടായിരുന്നത്. ഇത് ശസ്ത്രക്രിയയിലൂടെ മാറ്റണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും ആശുപത്രികള്‍ തയ്യാറായില്ല. വളരെ ബുദ്ധിമുട്ടുള്ള ഒരു ശസ്ത്രക്രിയയാണിതെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചതെന്ന് യുവതി പറഞ്ഞു.
ഒടുവില്‍ ഷാര്‍ജയിലെ മെഡ്‌കെയര്‍ ആശുപത്രി അസാറിനെ ശസ്ത്രക്രിയ ചെയ്യാന്‍ തയ്യാറാവുകയായിരുന്നു. ഒരു കുഴപ്പവുമില്ലാതെ 40മിനിറ്റ് കൊണ്ട് ശസ്ത്രക്രിയ പൂര്‍ത്തിയായി. അടുത്ത ദിവസം തന്നെ വീട്ടിലേക്ക് മടങ്ങിയ യുവതി പെട്ടെന്ന് തന്നെ സാധാരണ ജീവിതത്തിലേക്ക് യാതൊരു കുഴപ്പവുമില്ലാതെ മടങ്ങിയെത്തി. ശസ്ത്രക്രിയയ്ക്ക് ശേഷം സൂഷ്മ നിരീക്ഷണത്തിലായിരുന്നു യുവതിയെന്നും ശസ്ത്രക്രിയയ്ക്ക നേതൃത്വം നല്‍കിയ ഡോക്ടര്‍ സൗക്ക പറഞ്ഞു.
ഇത്തരം രോഗാവസ്ഥയിലുള്ളവര്‍ തിരക്കുള്ള ആശുപത്രികളിലെ ശസ്ത്രക്രിയയ്ക്ക് ചെല്ലാവൂ. ഇത്തരം ആശുപത്രികളില്‍ ജീവനക്കാര്‍ക്ക് എല്ലാം പരിചയമുള്ളതായിരിക്കുമെന്നും ഡോക്ടര്‍ പറഞ്ഞു.
Post Your Comments