Latest NewsKeralaNews

കപ്പലിലെ പൊട്ടിത്തെറി: കാരണം വ്യക്തമാക്കി ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ്

കൊച്ചി: കൊച്ചി കപ്പൽശാലയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ പൊട്ടിത്തെറിക്ക് കാരണം അസറ്റിലിൻ വാതകം ചോർന്ന് തീ പിടിച്ചാണെന്ന് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് കണ്ടെത്തി. തലേന്ന് രാത്രിയിൽ ചോർന്ന് തേർഡ് ഡെക്കിൽ നിറഞ്ഞു നിന്ന വാതകമാണ് കത്തി അതിശക്തമായി പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം.

അറ്റകുറ്റപ്പണി നടത്തിയ വാട്ടർ ടാങ്കിന് സമീപത്തെ റഫ്രിജറേഷൻ, ശീതീകരണ പ്ലാന്റുകൾക്ക് സമീപത്തായിരുന്നു സ്ഫോടനം. ഫോറൻസിക് പരിശോധനകൾക്ക് ശേഷം വിശദമായ പരിശോധനയ്ക്ക് അഞ്ചംഗ സംഘത്തെ വകുപ്പ് ഡയറക്ടർ പ്രമോദ് നിയോഗിച്ചു. ജോയിന്റ് ഡയറക്ടർ അരുണൻ തലവനായ സമിതിയിൽ കെമിക്കൽ ഇൻസ്പെക്ടർ റെജി, സീനിയർ ഇൻസ്പെക്ടർ നിധീഷ്, സേഫ്ടി കൺട്രോളർ ലാൽ വർഗീസ്, ഇൻസ്പെക്ടർ ഷിബു എന്നിവരാണ് അംഗങ്ങൾ. അഞ്ചു ദിവസത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button