Uncategorized

ഗർഭിണിയുടെ വയറ്റിൽ ചവിട്ടിയ സംഭവം : സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം മുഴുവൻ പ്രതികളും അറസ്റ്റിൽ

കോടഞ്ചേരി: അക്രമികളുടെ ചവിട്ടേറ്റ് യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിക്കാനിടയായ സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി തമ്പി അടക്കം മുഴുവൻ പ്രതികളും അറസ്റ്റിൽ. ആരോപണ വിധേയര്‍ സിപിഎമ്മുകാരായതു കൊണ്ട് അന്വേഷണം പോലും നടക്കുന്നില്ലെന്നും ഇതിനെതിരെ കേസിലെ മുഴുവന്‍ പ്രതികളെയും പിടിക്കണമെന്നാവശ്യപ്പെട്ടു പൊലീസ് സ്റ്റേഷനു മുന്നില്‍ കുടില്‍ കെട്ടി സമരം തുടരുന്ന സാഹചര്യത്തിലാണ് അറസ്റ്റ്.

തമ്പിയുടെ നേതൃത്വത്തിലെത്തിയ ഏഴംഗ സംഘത്തിന്റെ അക്രമത്തിലാണ് തേനംകുഴി സിബിയുടെ ഭാര്യ ജ്യോത്സനയുടെ നാഭിക്ക് ചവിട്ടേറ്റ് ഗര്‍ഭസ്ഥശിശു മരിച്ചത്. കഴിഞ്ഞമാസം 28 ന് രാത്രിയിലാണ് താമരശേരി തേനംകുഴിയില്‍ സിബി ചാക്കോയ്ക്കും ഭാര്യ ജ്യോല്‍നസനയ്ക്കും രണ്ട് മക്കള്‍ക്കും മര്‍ദനമേറ്റത്. അയല്‍വാസിയുടെ നേതൃത്വത്തിലെത്തിയ സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു.

ഗര്‍ഭിണിയായ ജ്യോല്‍സനയുടെ വയറില്‍ ചവിട്ടിയതിനെത്തുടര്‍ന്ന് രക്തസ്രാവമുണ്ടായി. ജ്യോല്‍സനയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും നാല് മാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശു മരിച്ചു. ഒരാഴ്ചത്തെ ചികില്‍സയ്ക്കു ശേഷമാണ് കുടുംബത്തിന് ആശുപത്രി വിടാനായത്

shortlink

Related Articles

Post Your Comments

Related Articles


Back to top button