തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. വാര്‍ത്ത നിഷേധിച്ച് ഡിജിപിയുടെ ഓഫീസും പ്രസ്താവന ഇറക്കിയിട്ടുണ്ട്.ദേശീയമാധ്യമങ്ങളിലായിരുന്നു ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നത്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ സംസ്ഥാന ഡിജിപി ആവശ്യപ്പെട്ടു എന്നാണ് പുറത്തുവന്ന വാര്‍ത്ത. ഇത്തരമൊരു ആവശ്യം ഏതെങ്കിലും ഘട്ടത്തില്‍ സംസ്ഥാന പൊലീസ് ഉന്നയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ജനുവരിയില്‍ മധ്യപ്രദേശില്‍ നടന്ന ഡിജിപിമാരുടെ യോഗത്തില്‍ ലോക്നാഥ് ബെഹ്റ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ഇക്കാര്യം ആവശ്യപ്പെട്ടുവെന്ന കേന്ദ്രആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്റെ പ്രതികരണത്തെ ഉദ്ധരിച്ചാണ് വാര്‍ത്ത പുറത്ത് വന്നത്.യോഗത്തില്‍ ഡിജിപി പ്രബന്ധം അവതരിപ്പിച്ചിരുന്നുവെന്നും എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഒരു നിര്‍ദേശവും അതില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും സംസ്ഥാനപൊലീസ് ആസ്ഥാനവും അറിയിച്ചു.
Post Your Comments