കാസർഗോഡ്: വ്യാജ രേഖ ചമച്ച് സർക്കാർ ആനുകൂല്യങ്ങൾ തട്ടിയെടുത്ത പഞ്ചായത്ത് അംഗത്തിനെതിരെ കേസ്. കോടതി നിര്‍ദേശ പ്രകാരം ആണ് ഉദുമ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കാപ്പില്‍ മുഹമ്മദ് പാഷയ്ക്കെതിരെ പോലീസ് കേസെടുത്തത്. 75 ശതമാനം കാഴ്ച ശക്തിയില്ലെന്ന് കാണിച്ച് കാപ്പില്‍ മുഹമ്മദ് പാഷ വ്യാജ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയെന്നും ഇതുപയോഗിച്ച് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപറ്റുകയാണെന്നുമാണ് മുഹമ്മദ് ഹനീഫ എന്ന ആൾപരാതി നല്‍കിയത്.
ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതിയില്‍ ആണ് ഹര്‍ജി നല്‍കിയത്. പാഷ സ്വന്തമായി കാറോടിച്ച് പോവുകയും കാഴ്ച ശക്തിയുള്ളവര്‍ നടത്തുന്ന കാര്യങ്ങളെല്ലാം നിര്‍വ്വഹിക്കുകയും ചെയ്യുകയാണെന്നും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ വേണ്ടി വ്യാജ സര്‍ട്ടിഫിക്കറ്റ് ഇതിനായി നേടിയെടുക്കുകയാണെന്നും ഹനീഫയുടെ പരാതിയില്‍ പറയുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് കോടതി തന്നെ പോലീസിനോട് കേസെടുക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.
Post Your Comments