KeralaLatest NewsNewsIndia

ചേർത്തലയിൽ നഴ്‌സുമാര്‍ ദേശീയ പാത ഉപരോധിച്ചു: രണ്ടും കല്‍പിച്ച്‌ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍

ആലപ്പുഴ: ചേർത്തലയിൽ നഴ്‌സുമാര്‍ ദേശീയ പാത ഉപരോധിച്ചു. കഴിഞ്ഞ ദിവസവും നഴ്‌സുമാര്‍ ചേർത്തലയിൽ ദേശീയ പാത ഉപരോധിച്ചിരുന്നു. ദേ​ശീ​യപാ​ത ഉ​പ​രോ​ധി​ച്ച സ​മ​ര​ക്കാ​ർ​ക്കു​ നേ​രെ പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തി​. ഇതിൽ പ്രതിഷേധിച്ച് യു​ണൈ​റ്റ​ഡ് നഴ്‌സസ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഹ്വാ​ന​പ്ര​കാ​രം ഇ​ന്ന് ന​ഴ്സു​മാ​ർ ചേ​ർ​ത്ത​ല കെ​വി​എം ആ​ശു​പ​ത്രി​യ്ക്ക് മു​ന്നി​ൽ പ്രതിഷേധ സമരം നടത്തി ഒപ്പം ദേശീയ പാതയും ഉപരോധിച്ചു.
ലാ​ത്തി​ച്ചാ​ർ​ജിൽ പ്രതിഷേധിച്ച് ജ​യി​ൽ നി​റ​യ്ക്ക​ൽ സ​മ​ര​ത്തി​നാണ് യു​എ​ൻ​എ ആ​ഹ്വാ​നം ചെ​യ്തത്.

കെവി എം ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തുന്ന സമരത്തോട് അനുഭാവം പ്രകടിപ്പിച്ച്‌ സംസ്ഥാന വ്യാപകമായി നഴ്‌സുമാര്‍ സംരം ആരംഭിച്ചിട്ടുണ്ട്. കാല്‍ ലക്ഷത്തോളം നഴ്‌സുമാരാണ് യുഎന്‍എയുടെ നേതൃത്വത്തില്‍ ഇന്ന് സമരത്തിനെത്തിയത്. ചേര്‍ത്തലയില്‍ യുഎന്‍എ സംസ്ഥാന അധ്യക്ഷന്‍ ജാസ്മിന്‍ ഷായുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. അതേസമയം സമരം അവസാനിപ്പിക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലാണ് ആശുപത്രി അധികൃതര്‍.

read more:ത്രിപുരയില്‍ എല്‍ഡിഎഫിനെ വിജയിപ്പിക്കണം; ബംഗാളി ഭാഷയില്‍ അഭ്യർത്ഥിച്ച് പിണറായി വിജയൻ

shortlink

Post Your Comments


Back to top button