KeralaLatest NewsNews

ബസ്റ്റാൻഡും കോളേജുകളും കേന്ദ്രീകരിച്ചു ഹിന്ദു-ക്രിസ്ത്യൻ യുവതീ – യുവാക്കളുടെവിവരങ്ങൾ ശേഖരിക്കുന്നു : പിന്നിൽ?

കോഴിക്കോട് : സംസ്ഥാനത്ത് വ്യാപകമായി ഹിന്ദു-ക്രിസ്ത്യൻ യുവതീ – യുവാക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നു. നിഷ് ഓഫ് ട്രൂത്ത് എന്ന ഇസ്ലാമിക് സംഘടനയാണ് വിവര ശേഖരണത്തിനു പിന്നിൽ.ബസ് സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, കോളേജുകൾ എന്നിവ കേന്ദ്രീകരിച്ചാണ് വിവര ശേഖരണം. ആഗോള ഇസ്ലാമിക സംഘടന തബ്‌ലീഗ് ജമാ അത്തിന്റെ സാമ്പത്തിക സഹായത്തോടെയാണ് വിവര ശേഖരണം നടത്തുന്നത്.

ഖുർ ആൻ മലയാള വിവർത്തനം സൗജന്യമായി ലഭിക്കുന്നതിനുള്ള അപേക്ഷകൾ പൂരിപ്പിച്ചാണ് വിവര ശേഖരണം .വിവാദ മത പ്രഭാഷകൻ എം എം അക്ബറിന്റെ നേതൃത്വത്തിലാണ് പദ്ധതികൾ ആവിഷ്ക്കരിച്ചിരിക്കുന്നത് . സംഭവത്തിൽ റോ ഉൾപ്പെടെയുള്ള രഹസ്യാനേഷണ ഏജൻസികൾ അന്വേഷണം ആരംഭിച്ചു .സംസ്ഥാനത്തുടനീളം തീവ്ര സലഫി ആശയം പ്രചരിപ്പിക്കുകയും, ഒപ്പം യുവതി യുവാക്കളെ ഐ എസിലേക്ക് റിക്രൂട്ട് ചെയ്യുക എന്നതുമാണ് വിവര ശേഖരണത്തിന്റെ പിന്നിലെ ലക്ഷ്യം .

വടക്കൻ കേരളത്തിലാണ് നിഷ് ഓഫ് ട്രൂത്ത് പ്രധാനമായും വിവര ശേഖരണം നടത്തുന്നത് . ഖുറാനും , ലഘുലേഖകളുമായി , വിവിധ സ്ഥലങ്ങളിൽ വിവര ശേഖരണത്തിനെത്തുന്ന അപരിചിതർക്ക് , പ്രദേശ വാസികളിൽ ചിലരുടെ സഹായവും ലഭിക്കുന്നുണ്ട് .വാർത്തക്ക് കടപ്പാട് :ജനം ടി വി

shortlink

Related Articles

Post Your Comments

Related Articles


Back to top button