Latest NewsIndiaNewsInternational

ഇ​​റാ​​ന്‍ പ്രസിഡന്റ് ഡോ. ​​ഹ​​സ​​ന്‍ റൂ​​ഹാ​​നി ഇ​ന്ന്​ ഹൈ​ദ​രാ​ബാ​ദി​ല്‍ എത്തും

ന്യൂ​​ഡ​​ല്‍​​ഹി: ഇ​​റാ​​ന്‍ പ്രസിഡന്റ് ​ ഡോ. ​​ഹ​​സ​​ന്‍ റൂ​​ഹാ​​നി മൂ​​ന്നു​​ദി​​വ​​സ​​ത്തെ സ​​ന്ദ​​ര്‍​​ശ​​ന​​ത്തി​​ന്​ വ്യാ​​ഴാ​​ഴ്​​​ച ഇ​​ന്ത്യ​​യി​​ലെ​​ത്തും. അ​​ധി​​കാ​​ര​​മേ​​റ്റ ശേ​​ഷം ഇ​​താ​​ദ്യ​​മാ​​യാ​​ണ്​ റൂ​​ഹാ​​നി ഇന്ത്യയിൽ എ​​ത്തു​​ന്ന​​ത്. 2013ലായിരുന്നു അദ്ദേഹം ഇറാൻ പ്രസിഡന്റായി സ്ഥാനമേറ്റത്.

ഇന്ന് ഹൈദരാബാദിൽ എത്തുന്ന ഹ​​സ​​ന്‍ റൂ​​ഹാ​​നി ശനിയാഴ്ച്ച ഡൽഹി സന്ദർശിക്കും. ​​ഹാ​​നി മ​​ക്ക മ​​സ്​​​ജി​​ദി​​ല്‍ വെ​​ള്ളി​​യാ​​ഴ്​​​ച​​ന​​മ​​സ്​​​കാ​​ര​​ത്തി​​ല്‍ അദ്ദേഹം പങ്കെടുക്കുകയും തു​​ട​​ര്‍​​ന്ന്​ സം​​സാ​​രി​​ക്കു​​ക​​യും ചെ​​യ്യും. ഇതാദ്യമായാണ് ഒ​​രു രാ​​ഷ്​​​ട്ര​​ത്ത​​ല​​വ​​ന്‍ ഇ​​വി​​ടെ വെ​​ള്ളി​​യാ​​ഴ്​​​ച​​ന​​മ​​സ്​​​കാ​​ര​​ത്തി​​ല്‍ പങ്കെടു​​ക്കു​​ന്ന​​ത്​. 17ന് ഡൽഹിയിൽവെച്ച് ഹ​​സ​​ന്‍ റൂ​​ഹാ​​നി പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​മാ​​യി ചർച്ചനടത്തും. ഇറാനും ഇന്ത്യയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനുള്ള സുപ്രധാന ചർച്ചകളാകും നടക്കുക.

read more:14 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

shortlink

Post Your Comments


Back to top button